1 GBP = 103.70

അണ്ടർ-17 ലോകകപ്പ് കലാശക്കൊട്ട് ഇന്ന്; ഫൈനലിൽ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടും

അണ്ടർ-17 ലോകകപ്പ് കലാശക്കൊട്ട് ഇന്ന്; ഫൈനലിൽ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടും

കൊൽ​ക്ക​ത്ത : ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​രായ ഫിഫ അ​ണ്ടർ 17 ഫു​ട്ബാൾ ടൂർ​ണ​മെ​ന്റി​ന്റെ ഫൈ​നൽ പോ​രാ​ട്ടം ഇ​ന്ന് കൊൽ​ക്ക​ത്ത​യി​ലെ സാൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തിൽ ന​ട​ക്കും. യൂ​റോ​പ്യൻ വ​മ്പൻ​മാ​രായ ഇം​ഗ്ള​ണ്ടും സ്പെ​യി​നും ത​മ്മി​ലു​ള്ള ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ കി​ക്കോ​ഫ് രാ​ത്രി 8 നാ​ണ്. ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് ഒ​രു ഫിഫ ഫൈ​ന​ലി​ന് വേ​ദി​യാ​കു​ന്ന​ത്. ഇ​രു​ടീ​മും ഇ​തു​വ​രെ അ​ണ്ടർ 17 ഫു​ട്ബാൾ കി​രീ​ട​ത്തിൽ മു​ത്ത​മി​ട്ടി​ട്ടി​ല്ല.

ടൂർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും ശ​ക്ത​മായ ആ​ക്ര​മ​ണ​നി​ര​യു​ള്ള ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ടൽ സാൾ​ട്ട് ലേ​ക്കിൽ തി​ങ്ങി​നി​റ​യു​ന്ന അ​റു​പ​ത്താ​റാ​യി​ര​ത്തോ​ളം വ​രു​ന്ന കാ​ണി​കൾ​ക്ക് ക​ണ്ണി​ന് വി​രു​ന്നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.ഇം​ഗ്ള​ണ്ട് ആ​ദ്യ​മാ​യാ​ണ് ഫിഫ അ​ണ്ടർ 17 ലോക ക​പ്പി​ന്റെ ഫൈ​ന​ലിൽ ക​ളി​ക്കു​ന്ന​ത്. സ്പെ​യിൻ 1993, 2003, 2007 വർ​ഷ​ങ്ങ​ളിൽ ഫൈ​ന​ലിൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കി​രീ​ട​ത്തിൽ മു​ത്ത​മി​ടാൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ത്ത​വ​ണ​ത്തെ യൂ​റോ​പ്യൻ അ​ണ്ടർ 17 ഫു​ട്ബാൾ ടൂർ​ണ​മെ​ന്റി​ന്റെ ത​നി​യാ​വർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് ഫൈ​നൽ. ക്രൊയേഷ്യ വേ​ദി​യായ യൂ​റോ ക​പ്പി​ന്റെ ഫൈ​ന​ലിൽ ഇ​ത്ത​വണ സ്പെ​യി​നും ഇം​ഗ്ള​ണ്ടു​മാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. മ​ത്സ​രം 2​-2 ന്റെ സ​മ​നി​ല​യിൽ ആ​യ​തി​നെ തു​ടർ​ന്ന് പെ​നാൽ​റ്റി ഷൂ​ട്ടൗ​ട്ടിൽ സ്പെ​യിൻ ചാ​മ്പ്യൻ​മാ​രാ​വു​ക​യാ​യി​രു​ന്നു.

ടൂർ​ണ​മെ​ന്റിൽ ഇ​തു​വ​രെ ഒ​രു മ​ത്സ​ര​വും തോൽ​ക്കാ​തെ​യാ​ണ് ഇം​ഗ്ള​ണ്ട് ഫൈ​ന​ലിൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ടൂർ​ണ​മെ​ന്റിൽ ഏ​റ്റ​വും​കൂ​ടു​തൽ ഗോ​ള​ടി​ച്ച ടീ​മും ഇം​ഗ്ള​ണ്ടാ​ണ്. കി​രീ​ടം നേ​ടാ​നാ​യാൽ ഇം​ഗ്ള​ണ്ട് ഫു​ട്ബാ​ളി​ന് ഇ​ര​ട്ട നേ​ട്ട​മാ​കും. ഇ​ത്ത​വ​ണ​ത്തെ അ​ണ്ടർ 20 ലോ​ക​ചാ​മ്പ്യൻ​മാ​രും ഇം​ഗ്ള​ണ്ട് ത​ന്നെ​യാ​ണ്. ഇ​തു​കൂ​ടാ​തെ അ​വർ അ​ണ്ടർ 19 ൽ നി​ല​വി​ലെ യൂ​റോ​പ്യൻ ചാ​മ്പ്യൻ​മാ​രു​മാ​ണ് ഇം​ഗ്ള​ണ്ട്. 4​-2​-3​-1 ശൈ​ലി​യിൽ ത​ന്നെ ക​ലാ​ശ​ക്ക​ളി​യി​ലും ക​ള​ത്തി​ലി​റ​ങ്ങാ​നാ​ണ്
സാ​ധ്യ​ത. ക്വാർ​ട്ട​റി​ലും സെ​മി​യി​ലും അ​വർ ഇൗ ശൈ​ലി​യി​ലാ​ണ് ക​ളി​ച്ച​ത്. ടൂർ​ണ​മെ​ന്റിൽ ര​ണ്ട് ഹാ​ട്രി​ക്കു​കൾ നേ​ടി മി​ക​ച്ച ഫോ​മി​ലു​ള്ള റി​യാൻ​ബ്രൂ​യി​സ്‌റ്ററാ​ണ് അ​വ​രു​ടെ തു​റു​പ്പ് ചീ​ട്ട്.

സ്പെ​യി​നി​ന്റെ നാ​ലാം അ​ണ്ടർ പ​തി​നേ​ഴ് ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണി​ത്. മൂ​ന്ന് ത​വണ കൈ​യ​ക​ല​ത്തിൽ ന​ഷ്ട​പ്പെ​ട്ട കി​രീ​ടം ഇ​ത്ത​വണ സ്വ​ന്ത​മാ​ക്കാ​നു​റ​ച്ചാ​ണ് സ്പാ​നി​ഷ് പട സാൾ​ട്ട് ലേ​ക്കിൽ കാ​ലാ​ശ​പോ​രി​നി​റ​ങ്ങു​ന്ന​ത്. 4​-3​-3, 4​-2​-3​-1 ശൈ​ലി​യിൽ ഏ​തെ​ങ്കി​ലു​മാ​യി​രി​ക്കും ഫൈ​ന​ലിൽ സ്പെ​യിൻ സ്വീ​ക​രി​ക്കു​ക.

പ്ളേ മേ​ക്ക​റും ടീ​മി​ന്റെ നാ​യ​ക​നു​മായ അ​ബേൽ റൂ​യി​സാ​ണ് സ്പാ​നി​ഷ് പ​ട​യു​ടെ തു​റു​പ്പ് ചീ​ട്ട്. സെ​മി​യിൽ മാ​ലി​ക്കെ​തി​രെ റൂ​യി​സ് നേ​ടിയ ര​ണ്ടു ഗോ​ളു​ക​ളാ​ണ് അ​വ​രെ ഫൈ​ന​ലിൽ എ​ത്തി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തിൽ കൊ​ച്ചി​യിൽ ബ്ര​സീ​ലി​നോ​ട് തോ​റ്റ് തു​ട​ങ്ങിയ സ്പെ​യിൻ പി​ന്നെ തോൽ​വി അ​റി​യാ​തെ​യാ​ണ് ഫൈ​ന​ലിൽ എ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more