1 GBP = 104.05

ഷൂട്ടൗട്ട് താണ്ടി ഇംഗ്ലണ്ടും ഇറാഖിനെ തകർത്ത് മാലിയും ക്വാർട്ടറിൽ

ഷൂട്ടൗട്ട് താണ്ടി ഇംഗ്ലണ്ടും ഇറാഖിനെ തകർത്ത് മാലിയും ക്വാർട്ടറിൽ

തിരുവനന്തപുരം: ഇന്ത്യയിൽ വിരുന്നെത്തിയ ഫിഫ അണ്ടർ 17 ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 5-3ന് കീഴടക്കി ഇംഗ്ളണ്ടും ഇറാഖിന്റെ മേൽ ഗോൾ മഴ തീർത്ത മാലിയും ക്വാർട്ടർ ഫൈനലിൽ കടന്നു.
കൊൽക്കത്തയിലെ വിവേകാനന്ദ സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടും ജപ്പാനും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇരുപകുതികളിലും ഗോൾപിറക്കാതായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.ഇംഗ്ളണ്ട് എല്ലാ കിക്കുകളും ഗോളാക്കിയപ്പോൾ ജപ്പാന് രണ്ടെണ്ണത്തിൽ പിഴച്ചു.
മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഇംഗ്ളണ്ട് ഗോളി ആൻഡേഴ്സൺ ഒരു സേവ് നടത്തിയരുന്നു. ഈ പരിശ്രമം അവസാനം വരെ ആൻഡേഴ്സൺ തുടർന്നു. മറുവശത്ത് ജാപ്പനീസ് ഗോളി കൊസേയ് ടാനിയും മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളും ഗോൾവല കുലുക്കാനായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജപ്പാൻഗോളിയുടെ ഒരു സേവിലൂടെയാണ് രണ്ടാംപകുതി അവസാനിച്ചത്.

ഗോവയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇറാഖിനെ മാലി കീഴടക്കിയത്. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി മാലി മത്സരത്തിൽ പിടിമുറുക്കിയിരുന്നു. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി വഴങ്ങിയതോടെ ഇറാഖിന്റെ തിരിച്ചുവരവ് അസാദ്ധ്യമായിമാറി. 25ആം മിനിട്ടിൽ ഹാജി ഡ്രാമെയിലൂടെയാണ് മാലി സ്കോറിംഗ് തുടങ്ങിയത്. ഇറാഖി ഗോൾ കീപ്പർ ഒരു ഷോട്ട് തടുത്തിട്ടതിന് പിന്നാലെയാണ് ഹാജിഡ്രാമെ സ്കോർ ചെയ്‌തത്. 33ആം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ലസാന്ന എൻഡിയായേയുടെ ഗോൾ. 73ആം മിനിട്ടിൽ മറ്റൊരു ഫ്രീകിക്കിൽ നിന്ന് ഫോഡെ കോനാറ്റെ മാലിക്കാരുടെ മൂന്നാം ഗോളും നേടി. 85ആം മിനിട്ടിൽ അലി കരീം ആണ് ഇറാഖിന്റെ ആശ്വാസഗോൾ നേടിയത്. 87ആം മിനിട്ടിൽ കമാറയും ഇൻജുറി ടൈമിൽ വീണ്ടും എൻഡിയായേയും സ്കോർ ചെയ്‌തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more