1 GBP = 103.81

പ്രമുഖ എനർജി കമ്പനികളുടെ തീവെട്ടിക്കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ ചെറിയ കമ്പനികളിലേക്ക് മാറുന്നതാണ് ഉത്തമം

പ്രമുഖ എനർജി കമ്പനികളുടെ തീവെട്ടിക്കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ ചെറിയ കമ്പനികളിലേക്ക് മാറുന്നതാണ് ഉത്തമം

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ എനർജി കമ്പനികൾ ഉപഭോക്താക്കളെ പിഴിയുകയെന്ന തലത്തിൽ തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്. ആറ് വമ്പന്‍മാര്‍ താരിഫുകള്‍ ഉയര്‍ത്തി ഹീറ്റിംഗിനും, വൈദ്യുതിക്കുമായി ലക്ഷക്കണക്കിന് ജനങ്ങളില്‍ നിന്നും മാസം 100 പൗണ്ട് ഈടാക്കുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ വമ്പന്‍ എനര്‍ജി സപ്ലയറായ എസ്എസ്ഇ ഓണ്‍ലൈന്‍ ബില്ലുകള്‍ക്ക് നല്‍കിയിരുന്ന ഡിസ്‌കൗണ്ട് നീക്കി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ 2.4 മില്ല്യണ്‍ കസ്റ്റമേഴ്‌സിന് പ്രതിവര്‍ഷം 87 പൗണ്ട് അധികം നല്‍കേണ്ട അവസ്ഥയാണ്.

ഇതോടെ കമ്പനിയുടെ വാര്‍ഷിക എസ്‌വിടി 1196 പൗണ്ടിലേക്ക് ഉയരും. ആറ് വമ്പന്‍മാരില്‍ നിരക്ക് ഉയര്‍ത്തുന്ന അവസാനത്തെ കണ്ണിയാണ് എസ്എസ്ഇ. ഒരു സാധാരണ കുടുംബത്തില്‍ നിന്നും പ്രതിവര്‍ഷ നിരക്ക് 1200 പൗണ്ടിന് അടുത്തായി ഈടാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ എനര്‍ജി വമ്പന്‍മാര്‍ നടത്തുന്നത്. ജനങ്ങളെ പിഴിയാന്‍ എല്ലാവരും ഒന്നിച്ചതോടെ 9 മില്ല്യണ്‍ ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്നും വര്‍ഷത്തില്‍ 570 മില്ല്യണ്‍ പൗണ്ട് ഇവരുടെ അക്കൗണ്ടുകളിലേക്ക് ഒഴുകും. അതേസമയം നിരക്ക് വര്‍ദ്ധനവ് യാതൊരു ന്യായീകരണവും ഇല്ലാത്തതാണെന്ന് എനര്‍ജി മന്ത്രി ക്ലെയര്‍ പെറി വിമര്‍ശിച്ചു.

ബിഗ് സിക്‌സ് സ്റ്റാന്‍ഡേര്‍ഡ് താരിഫില്‍ തുടരുന്നവര്‍ സ്വയം പിഴിയാനായി നിന്ന് കൊടുക്കുകയാണെന്ന് കണ്‍സ്യൂമര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ചെറുകിട എനര്‍ജി കമ്പനികളിലേക്ക് മാറി വമ്പന്‍മാര്‍ക്ക് തിരിച്ചടി നല്‍കാനാണ് ഇവര്‍ ഉപദേശിക്കുന്നത്. ഇതുവഴി കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ടെങ്കിലും ലാഭം നേടാന്‍ കഴിയും. ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഹോള്‍സെയില്‍ വിലയില്‍ വന്നിട്ടുള്ള വര്‍ദ്ധനവാണ് വര്‍ദ്ധനവിന് കാരണമെന്ന് എസ്എസ്ഇ ന്യായം പറയുന്നു. കൂടാതെ കാറ്റാടി പാടങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയും, സ്മാര്‍ട്ട് മീറ്റര്‍ ഇന്‍സ്റ്റലേഷനും, സാധാരണക്കാര്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള സൗജന്യങ്ങളുമാണ് ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു.

എന്തായാലും എസ്‌വിടിയില്‍ ക്യാപ് ഏര്‍പ്പെടുത്താനുള്ള ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ശൈത്യകാലത്തിന് മുന്‍പ് ഇത് നിയമമാകും. പക്ഷെ നിലവിലെ വര്‍ദ്ധനവ് തിരുത്താന്‍ ഇത് സഹായിക്കുമോയെന്ന് വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more