1 GBP = 104.01

ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എനർജി ബില്ലുകൾ; ഒരു വർഷം അധികമായി നൽകേണ്ടി വരുക നൂറിലധികം പൗണ്ട്; നാലോളം കമ്പനികൾ ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു; ആദ്യ നിരക്ക് വർദ്ധന നാളെ മുതൽ

ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എനർജി ബില്ലുകൾ; ഒരു വർഷം അധികമായി നൽകേണ്ടി വരുക നൂറിലധികം പൗണ്ട്; നാലോളം കമ്പനികൾ ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു; ആദ്യ നിരക്ക് വർദ്ധന നാളെ മുതൽ

ലണ്ടൻ: മലയാളികൾ അടക്കമുള്ള ഗാർഹിക ഉപഭോക്താക്കളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന തരത്തിലായി എനർജി കമ്പനികളുടെ നിരക്ക് വർദ്ധന. ബ്രിട്ടീഷ് ഗ്യാസ് അടക്കമുള്ള നാലോളം കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ച് കഴിഞ്ഞു. നാളെ മുതൽ മലയാളികൾ അടക്കമുള്ളവരുടെ പ്രിയപ്പെട്ട കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് പുതിയ നിരക്കുമായി മാർക്കറ്റിൽ എത്തുകയാണ്. വർഷം നൂറിലധികം പൗണ്ടാണ് ഓരോ ഗാർഹിക ഉപഭോക്താവിനും എനർജി ബില്ലിൽ അധികമായി നൽകേണ്ടി വരുക. ബ്രിട്ടീഷ് ഗ്യാസ്, സ്‌കോട്ടിഷ് പവർ, ഇഡിഫ്, എൻ പവർ തുടങ്ങി നാല് കമ്പനികളാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ബ്രിട്ടീഷ് ഗ്യാസ് നാളെ മുതലാണ് പുതിയ നിരക്കിൽ വിതരണം നടത്തുക. മറ്റ് കമ്പനികൾ ജൂൺ ആദ്യ വാരം മുതലും.

പുതിയ കണക്കുകൾ പ്രകാരം ഏകദേശം 393.8 മില്യൺ പൗണ്ടാണ് ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലിൽ ഉപഭോക്താക്കൾ അധികമായി കമ്പനികൾക്ക് നൽകേണ്ടി വരുക. ഫിക്സഡ് പ്രൈസ് സ്വിച്ചിങ് നടത്തിയിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് ആയിരിക്കും ഇതിന്റെ തിക്ത ഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വരിക. പ്രത്യേകിച്ച് പ്രായമായവർ എനർജി കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുമെന്ന് തീർച്ച. യുകെ എനർജി മാർക്കറ്റിൽ കമ്പനികൾക്ക് യഥേഷ്ടം നിരക്കുകളിൽ വ്യത്യാസം വരുത്തുന്നതിനുള്ള അധികാരമുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ തലത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ നിരക്കുകൾ കുറയ്ക്കുന്നതിന് കൂടുതൽ പ്രയോജനമുണ്ടാവുകയുള്ളൂ.

നാളെ നിരക്ക് വർദ്ധിപ്പിക്കുന്ന ബ്രിട്ടീഷ് ഗ്യാസ് 5.5 ശതമാനമാണ് നിലവിലെ നിരക്കിൽ നിന്ന് അധികമായി ഈടാക്കുന്നത്. ഏകദേശം 4.1 മില്യൺ ഉപഭോക്താക്കളിൽ നിന്ന് ഒരു വർഷം കമ്പനിക്ക് അധികമായി ലഭിക്കുക 246 മില്യൺ പൗണ്ടാണ്. അതായത് ഓരോ ഉപഭോക്താവും അധികമായി അറുപത് പൗണ്ടോളം നൽകേണ്ടി വരും. എന്നാൽ ജൂൺ ഒന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കുന്ന സ്‌കോട്ടിഷ് പവർ ഓരോ ഉപഭോക്താവിൽ നിന്നും അധികമായി ഈടാക്കുക 63 പൗണ്ടാണ്. എന്നാൽ മാർച്ചിൽ നിരക്ക് വർധിപ്പിച്ച ഇയോൺ അല്പം ഭേദമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more