1 GBP = 104.24

എനർജി ഡ്രിങ്കുകളുടെ ഉപയോഗം സ്‌കൂളുകളിൽ വ്യാപകമാകുന്നു; നിരോധിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന

എനർജി ഡ്രിങ്കുകളുടെ ഉപയോഗം സ്‌കൂളുകളിൽ വ്യാപകമാകുന്നു; നിരോധിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന

ലണ്ടൻ: സ്‌കൂളുകളിൽ വിദ്യാർത്ഥികൾ എനർജി ഡ്രിങ്കുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് അധ്യാപകർ. അധ്യാപകരുടെ സംഘടനയായ NASUWT ആണ് എനർജി ഡ്രിങ്കുകൾ സ്‌കൂളുകളിൽ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഈയിടെ നടത്തിയ പഠനങ്ങളിൽ യൂറോപ്പിൽ ബ്രിട്ടനിലെ സ്‌കൂൾ വിദ്യാര്ഥികളുടെയിടയിലാണ് എനർജി ഡ്രിങ്കുകളുടെ ഉപഭോഗം ഏറ്റവും അധികം.

സെന്റർ ഫോർ ട്രന്സിഷണൽ റിസർച്ച് ഇൻ പബ്ലിക് ഹെൽത്ത് നടത്തിയ പഠനങ്ങളിൽ ഇരുപത്തിയഞ്ചു പെൻസിനു കിട്ടുന്ന എനർജി ഡ്രിങ്കുകൾ കുട്ടികൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതായി കണ്ടെത്തി. കുടിവെള്ളത്തെക്കാളും വിലക്കുറവിൽ ലഭിക്കുന്ന ഡ്രിങ്കിന് കുട്ടികളുടെയിടയിൽ വൻ ഡിമാൻഡാണ്. ഇതിന്റെ അമിതമായ ഉപയോഗം തലവേദനയുൾപ്പെടയുള്ള വിവിധ രോഗങ്ങൾക്ക് കാരണമാകും. അമിതമായി പഞ്ചസാര അടങ്ങിയ 500ml ക്യാനിൽ 160 mg കഫീനും അടങ്ങിയിട്ടുള്ളത് കുട്ടികളെ മാറാ രോഗങ്ങൾക്ക് അടിമകളാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more