1 GBP = 103.90

ബ്രിട്ടനിൽ ഭീതി വിതച്ച എലിനോർ കൊടുങ്കാറ്റിന്റെ ആദ്യ ഇര ഈസ്റ്റ് സസ്സെക്‌സിൽ; കടലിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ബ്രിട്ടനിൽ ഭീതി വിതച്ച എലിനോർ കൊടുങ്കാറ്റിന്റെ ആദ്യ ഇര ഈസ്റ്റ് സസ്സെക്‌സിൽ; കടലിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ബ്രിട്ടനിൽ ഭീതി വിതച്ച് ഇന്നലെ രാത്രി മുതൽ വീശിയടിച്ച എലിനോർ കൊടുങ്കാറ്റിൽ ഒരാൾ മരണമടഞ്ഞു. ഈസ്റ്റ് സസ്സെക്‌സിലെ സീഫോർഡിലെ സ്പ്ലാഷ് പോയിന്റിന് സമീപം കടലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പോലീസ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാർഡും മറ്റ് വിവരങ്ങൾ അന്വേഷിച്ച് വരുന്നു. മരണമടഞ്ഞ ആളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇവിടങ്ങളിൽ എലിനോർ സംഹാര താണ്ഡവമാടിയത് നൂറു മൈൽ വേഗതയിലായിരുന്നു. വെള്ളപ്പൊക്ക ഭീഷണി പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്. തീരദേശ മേഖലയിലെ റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു.

അതിനിടെ സൗത്ത് വെയ്ൽസിലെ ഗ്‌ളാമോർഗനിൽ മരം കാറിന് പുറത്ത് വീണ് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പോലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റയാളെ ഗ്ലാൻമോർഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ രണ്ടു ലോറികൾ കീഴ്മേൽ മറിഞ്ഞത് എം 6 ലും എം5ലും ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചു.

നോർത്ത് കോസ്റ്റ് കോൺവാളിലും പരിസരപ്രദേശങ്ങളിലും തിരമാലകൾ മുപ്പത് അടി ഉയരത്തിൽ വരെയാണ് എത്തിയത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more