1 GBP = 103.76

ഇലക്ട്രിക് ബസ് ക്ലിക്കായി; രണ്ടു ദിവസത്തെ ഓട്ടം കൊണ്ട് ലാഭം 14,000 രൂപ

ഇലക്ട്രിക് ബസ് ക്ലിക്കായി; രണ്ടു ദിവസത്തെ ഓട്ടം കൊണ്ട് ലാഭം 14,000 രൂപ

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച ഇലക്ട്രിക് ബസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ആര്‍.ടി.സിയുടെ തലവര മാറ്റുമോ? ഇലക്ട്രിക് ബസ് ഓടിച്ചതിലൂടെ രണ്ട് ദിവസം കൊണ്ട് കെ.എസ്.ആര്‍.ടി.സി നേടിയ ലാഭം 14,115 രൂപയാണ്.

മറ്റു ബസുകളെല്ലാം നഷ്ടത്തിലോടുമ്പോഴാണ് ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നത്. രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസ് ഓടിയത് 611 കിലോമീറ്റര്‍ ദൂരം. 15 ദിവസത്തേക്കാണ് പരീക്ഷണ ഓട്ടം. 7000 രൂപയലധികം പ്രതിദിനം ലാഭമുണ്ടാക്കാനായത് ചെറിയ നേട്ടമല്ലെന്നാണ് വിലയിരുത്തല്‍. സാധാരണ ബസുകള്‍ പ്രതിദിനം 7422 രൂപ നഷ്ടത്തിലാണ് ഓടുന്നതെന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വില മനസിലാകുക.

തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് രണ്ട് ദിവസം കൊണ്ട് നേടിയത് ചെയ്തത് 38,406 രൂപ. യൂണിറ്റൊന്നിന് ആറു രൂപ വെച്ച് കണക്ക് കൂട്ടിയാല്‍ ഇതില്‍ 3810 രൂപ വൈദ്യുതിചാര്‍ജിനത്തില്‍ ചെലവായി. പെര്‍മിറ്റ്, നികുതി ഇനത്തില്‍ 2841 രൂപയും ചെലവിട്ടു. ബസ് ജീവനക്കാരുടെ ശമ്പളയിനത്തില്‍ 17,640 രൂപയായി.

കെ.എസ്.ആര്‍.ടി.സിക്ക് ആകെയുള്ളത് 5670 ബസുകളാണ്. ഇലക്ട്രിക് ബസ് രണ്ട് ദിവസം കൊണ്ട് ലാഭത്തിലായതിന്റെ സന്തോഷത്തിലാണ് അധികൃതര്‍. യാത്രക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇലക്ട്രിക് ബസിന് ലഭിച്ചത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മീ ബസ് ഓടും. കെ.യു.ആര്‍.ടി.സിയുടെ ലോ ഫ്‌ളോര്‍ ബസിന്റെ അതേ നിരക്കാണ് ഇലക്ട്രിക് എയര്‍ കണ്ടീഷന്‍ഡ് ബസിലും ഈടാക്കുന്നത്. ഒരു ബസിന് രണ്ടരകോടിയാണ് വില. അതിനാല്‍ ബസ് വാങ്ങുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. ആഗോള ടെണ്ടര്‍ വിളിച്ച് കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ പദ്ധതി.

ഡീസല്‍ ബസ് ഓടിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇലക്ട്രിക് ബസിന് ഉണ്ടാകൂ. ലാഭം മാത്രമല്ല സാമൂഹികപ്രതിബദ്ധത കൂടി നോക്കിയാണ് ഇലക്ട്രിക് ബസ് ഓടിക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി പറയുന്നത്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ ഇപ്പോള്‍ വലിയ തോതിലുള്ള വായു മലിനീകരണമാണ് നടക്കുന്നത്. പ്രകൃതി സൗഹൃദ ഗതാഗതരംഗത്തേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇലക്ട്രിക്ക് ബസ്. ഇലക്ട്രിക്ക് ബസുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more