നിയമസഭാ തെരഞ്ഞെടുപ്പ്: ബജറ്റ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷം


നിയമസഭാ തെരഞ്ഞെടുപ്പ്: ബജറ്റ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി ജനതാദള്‍ യുണൈറ്റഡ്, ഡി.എം.കെ, ആര്‍.ജെ.പി തുടങ്ങി എട്ട് കക്ഷികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്.

ബജറ്റ് അവതരണം തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ വാദം. പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമേ ശിവസേനയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ കക്ഷികളെ അറിയിച്ചു.
ഫെബ്രുവരി നാലിനാണ് പഞ്ചാബിലേയും ഗോവയിലേയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിനു മൂന്നു ദിവസം കഴിയുമ്പോള്‍ വോട്ടെടുപ്പ് ആരംഭിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് മാറ്റിവച്ച മുന്‍കാല കീഴ്വഴക്കം പാലിക്കണമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി അവസാനം അവതരിപ്പിക്കുന്ന ബജറ്റ് 2012ല്‍ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് മാര്‍ച്ച് പകുതിയിലേക്ക് മാറ്റിവച്ചുവെന്നും പ്രതിപക്ഷം അറിയിച്ചു.
എന്നാല്‍ ബജറ്റ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാട്. ഫെബ്രൂവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെങ്കിലും ഏപ്രില്‍ ഒന്നിന് മാത്രമേ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരൂ എന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ബജറ്റ് ഭരണഘടനപരമായ കാര്യമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ജനുവരി 31ന് ചേരും. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. റെയില്‍വേ ബജറ്റ് ഇത്തവണ പൊതുബജറ്റിനൊപ്പമാണ് അവതരിപ്പിക്കുക. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 11ന് ഫലപ്രഖ്യാപനവും നടക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317