അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയായി, ഫലം മാര്‍ച്ച് 11 ന്


അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയായി, ഫലം മാര്‍ച്ച് 11 ന്

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളില്‍ ഒരുഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ടാം ഘട്ടമായിട്ടാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് നാലിന് ആദ്യഘട്ട തെരഞ്ഞെടുപ്പും എട്ടിന് രണ്ടാം ഘട്ടവും നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ഫെബ്രൂവരി 11, 15, 19, 23, 27 മാര്‍ച്ച് 4,8 തീയതികളിലാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലും മാര്‍ച്ച് 11 ന് വോട്ടെണ്ണല്‍ നടക്കും. എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. 16 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലെ 693 മണ്ഡലങ്ങളിലുമായി ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.

വോട്ടര്‍മാരുടെ പട്ടിക ജനുവരി അഞ്ച് മുതല്‍ 12 വരെയുള്ള തീയതികളിലായി പുറത്തിറക്കും. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവന ബാങ്ക് അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപവരെ ചെലവഴിക്കാം ഗോവയിലും മണിപ്പൂരിലും ചെലവാക്കാവുന്ന പരിധി 20 ലക്ഷമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 260
Latest Updates