1 GBP =
breaking news

കെന്റിൽ പെരുന്പാവൂർ സ്വദേശി മരണമടഞ്ഞു; എൽദോ വർഗീസ് യാത്രയായത് ടൺ ബ്രിഡ്ജ് വെൽസിനെ കണ്ണീരിലാഴ്ത്തി

കെന്റിൽ പെരുന്പാവൂർ സ്വദേശി മരണമടഞ്ഞു; എൽദോ വർഗീസ് യാത്രയായത് ടൺ ബ്രിഡ്ജ് വെൽസിനെ കണ്ണീരിലാഴ്ത്തി

ടൺബ്രിഡ്ജ് വെൽസ്: കെന്റിൽ യുകെ മലയാളി മരണമടഞ്ഞു. കെന്റിലെ ടൺബ്രിഡ്ജ് വെൽസിലാണ് മലയാളിയായ എൽദോ വർഗീസ് മരണമടഞ്ഞത്. എറണാകുളം പെരുന്പാവൂർ ഐരാപുറം സ്വദേശിയായ എൽദോ ആരമ്മൻകുഴിൽ കുടുംബാംഗമാണ്. 53 വയസ്സായിരുന്നു പരേതന്.

കടുത്ത പനിയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ജി പി യെ സന്ദർശിച്ച് വീട്ടിൽ മടങ്ങിയെത്തിയ എൽദോ രാത്രി ഒന്പതര മണിയോടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

കെന്റിലെ പെംബെറി മെയ്ഡസ്റ്റോൺ ടൺബ്രിഡ്ജ് എൻ എച്ച് എസ് ആശുപത്രിയിൽ നേഴ്സായ ജെസ്സി എൽദോയാണ് ഭാര്യ. അക്‌സാ എൽദോ, ബേസിൽ എൽദോ എന്നിവർ മക്കളാണ്. എൻ എച്ച് എസ് ആശുപത്രിയിൽ തന്നെ കാറ്ററിംഗ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു എൽദോ വർഗീസ്.

യുക്മ അംഗ സംഘടനയായ സഹൃദയയിൽ അംഗമായ എൽദോ വർഗ്ഗീസിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, സഹൃദയാ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more