1 GBP = 104.26
breaking news

എയില്‍സ്ഫോര്‍ഡ് ജനസാഗരമാകും; തിരുനാളിനായ് എത്തുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു സ്വീകരണം….

എയില്‍സ്ഫോര്‍ഡ് ജനസാഗരമാകും; തിരുനാളിനായ് എത്തുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു സ്വീകരണം….

ജോയിസ് പള്ളിയ്ക്കമ്യാലില്‍

ഈ വര്‍ഷത്തെ എയില്‍സ്ഫോര്‍ഡ് തിരുനാള്‍ ജൂലൈ ഒന്‍പതിന് നട ത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു സതക്ക് ചാപ്ലയന്‍സിയുടെ സ്നേഹ നിര്‍ഭരമായ സ്വീകരണവും അന്ന് എയില്‍സ്ഫോര്‍ഡില്‍ വച്ച് നടത്തപ്പെടും.

ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തിന്റെ പിതാവുമായ വി.തോമാശ്ലീഹായുടെയും, ഭാരത സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും എവുപ്രാസ്യാമ്മയുടെയും ചാവറ പിതാവിന്റേയും മദര്‍ തെരേസായുടേയും സംയുക്ത തിരുനാള്‍ ഭക്തിപുരസരം ആഘോഷിക്കുന്നതായ് ചാപ്ലൈന്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

ജൂലൈ മാസം 9-ആം തീയതി ഉച്ചയ്ക്ക് 1 മണിക്ക് എയില്‍സ്ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെയുള്ള കൊന്ത പ്രദക്ഷിണത്തോട് കൂടി തിരുനാള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രദക്ഷിണത്തില്‍ അജഗണത്തോട് ചേര്‍ന്ന് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കും.

ദേവലയാങ്കണത്തില്‍ പ്രദക്ഷിണം എത്തിച്ചേരുമ്പോള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഇടയജനം സ്നേഹ നിര്‍ഭരമായ സ്വീകരണം നല്കും. തുടര്‍ന്ന് കൃത്യം 2 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാന ആരംഭിക്കും.

വിശുദ്ധ ബലിയുടെ മദ്ധ്യേ അഭിവന്ദ്യ പിതാവ് തിരുനാള്‍ സന്ദേശം നല്കി അനുഗ്രഹപ്രഭാഷണം നടത്തും. രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചനും, ചാപ്ലെയിന്‍ ഫാ ഹാന്‍സ് പുതിയാകുളങ്ങരയും, ഫാ. റോയി മുത്തുമാക്കലും, ഫാ. ഫാന്‍സ്വാ പത്തിലും, ഫാ. ജോഷി തുമ്പക്കാട്ടും, ഫാ. ഷൈജു വടക്കെമുറിയും പരിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും.

പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞും തുടര്‍ന്ന് തിരുസ്വരൂപങ്ങളും തിരുശേഷി പ്പും വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും. എല്ലാ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിഥികള്‍ തിരുസ്വരൂപങ്ങള്‍ വഹിക്കും. തുടര്‍ന്ന് അമ്പെഴുന്നള്ളിക്കുവാനും അടിമ വയ്ക്കുവാനും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുവാനുമുള്ള അവസരമുണ്ടാകും.

സതക്ക് ചാപ്ലയന്‍സിയിലെ വനിതാ ഫോറത്തിന്റെയും, ചെറുപുഷ്പ്പ മിഷന്‍ ലീഗിന്റേയും, സാവിയോ ഫ്രണ്ട്‌സിന്റെയും പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും.

തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. വിശുദ്ധ സൈമണ്‍ സ്റ്റോക്കിനു മാതാവ് പ്രത്യക്ഷപ്പെട്ട് വെന്തിങ്ങ നല്കിയെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എയില്‍സ്ഫോര്‍ഡ് പ്രയറിയിലെ റെലിക്സ് ചാപ്പലില്‍ വിശുദ്ധന്റെ തലയോട്ടി വണക്കത്തിനായ് പ്രതിഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായാണ് എയില്‍സ്ഫോര്‍ഡിലെ പ്രയറി അറിയപ്പെടുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഭക്തി നിറഞ്ഞ പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉയരുമ്പോള്‍ ആരാധനയുടെ പുത്തന്‍ ഉണര്‍വാണ് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

സതക്ക് ചാപ്ലയന്‍സിയിലെ 13 സെന്ററുകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും തിരുനാളില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ഭക്തിസാന്ദ്രമായ രീതിയില്‍ നടത്തപ്പെടുന്ന തിരുനാളിന് അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടാറ്. വാഹനങ്ങളും, കോച്ച് ബസുകളും പാര്‍ക്ക് ചെയ്യുവാനുള്ള വലിയ സൗകര്യം എയില്‍സ്ഫോര്‍ഡ് പ്രയറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.

തിരുനാളില്‍ സംബന്ധി ച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലയിന്‍ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയി ച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07440070420 (ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍), 07428658756 (ഫാ. ഹാന്‍സ് പുതിയാകുളങ്ങര)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more