1 GBP = 103.87

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ 

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ 

പാരീസ്: 2016ൽ ഈജിപ്ത് എയർ വിമാനം തകർന്ന് വീണ് 66പേർ മരിക്കാനിടയായത് പൈലറ്റിന്റെ സിഗരറ്റ് വലി മൂലമെന്ന് കണ്ടെത്തൽ. ഫ്രഞ്ച് എവിയേഷൻ വിദഗ്ധർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. പൈലറ്റുമാർ സിഗരറ്റ് വലിച്ചതിനെ തുടർന്ന് കോക്ക്പിറ്റിലുണ്ടായ തീപിടിത്തമാണ് വിമാന അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

പൈലറ്റുമാർ സിഗരറ്റ് വലിച്ചത് മൂലം എമർജൻസി മാസ്കിൽ നിന്നും ഓക്സിജൻ ചോർച്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈജിപ്ഷ്യൻ എയർലൈനിലെ പൈലറ്റുമാർ സിഗരറ്റ് വലിച്ചിട്ടും അത് തടയാനുള്ള ശ്രമമുണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

2016 മേയിലാണ് പാരീസിൽ നിന്നും കെയ്റോയിലേക്ക് സർവീസ് നടത്തിയ ഈജിപ്ഷ്യൻ എയർലൈനിന്റെ എയർബസ് എ320 വിമാനം കിഴക്കൻ മെഡിറ്റനേറിയൻ കടലിൽ തകർന്ന് വീണത്. ക്രീറ്റേ എന്ന ദ്വീപിന് സമീപമായിരുന്നു ദുരൂഹ സാഹചര്യത്തിൽ വിമാനം തകർന്നത്. അപകടത്തിൽ 40 ഈജിപ്ത് പൗരൻമാർക്കും 15 ഫ്രഞ്ച് പൗരൻമാർക്കും ജീവൻ നഷ്ടമായിരുന്നു.

രണ്ട് വീതം ഇറാഖ്, കാനഡ പൗരൻമാരും അപകടത്തിൽ മരിച്ചിരുന്നു. വിമാന അപകടത്തിന് പിന്നാലെ ബ്ലാക്സ് ബോക്സ് ലഭിക്കാനായി വലിയ തിരച്ചിൽ നടത്തേണ്ടി വന്നിരുന്നു. തീവ്രവാദ ആക്രമണമാണ് അപകടത്തിന് പിന്നിലെന്നായിരുന്നു ഈജിപ്ത് അന്ന് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more