1 GBP = 103.12

ദിവസവും രണ്ട് മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നവരാണോ ? എങ്കില്‍…

ദിവസവും രണ്ട് മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നവരാണോ ? എങ്കില്‍…
സ്ഥിരമായി കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ വര്‍ധിക്കുകയും അതിലൂടെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുമെന്നാണ് പലരുടേയും ധാരണം. എന്നാല്‍ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ദിവസവും മൂന്നു മുട്ടയെങ്കിലും കഴിക്കാമെന്നും പറയുന്നു.
 പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞയിലാണ് 90 ശതമാനം കാല്‍സ്യവും അയണും അടങ്ങിയിരിക്കുന്നത്. അതുപോലെ വെള്ളയില്‍ പകുതിയോളം പ്രോട്ടിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ട കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുമോ എന്ന ഭയം വേണ്ടേന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒന്നാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായകമാകും. അതുപോലെ പ്രാതലിന് മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.
മാത്രമല്ല പ്രാതലില്‍ മുട്ട കഴിക്കുന്നതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ചയെ മെച്ചപ്പെടുത്തുകയും തിമിര സാധ്യത 20 ശതമാനം കുറയ്ക്കുകയും ചെയ്യും. അതുപോലെ ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more