1 GBP = 103.87

സിറോ മലബാർ സഭയിൽ അധികാര കൈമാറ്റം,​ ഭരണകാര്യങ്ങളുടെ ചുമതല എടയന്ത്രത്തിന്

സിറോ മലബാർ സഭയിൽ അധികാര കൈമാറ്റം,​ ഭരണകാര്യങ്ങളുടെ ചുമതല എടയന്ത്രത്തിന്

കൊച്ചി: ഭൂമിയിടപാടിൽ ആടിയുലയുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം. ഭരണകാര്യങ്ങളുടെ ചുമതല ഫാദർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് നൽകി. ഇതോടൊപ്പം സഹായമെത്രാന്മാർക്കും കൂടുതൽ അധികാരങ്ങൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ഭൂമി വിവാദത്തെ തുടർന്ന് ചേർന്ന രൂപതയിലെ വൈദികസമിതി യോഗത്തിലാണ് അധികാര കൈമാറ്റത്തിന് ധാരണയായത്.
രൂപതയിലെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വഹിക്കുന്പോൾ പള്ളികളുടെ ഭരണപരമായ അധികാരങ്ങളും വൈദികരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളുടെ ചുമതലയും മാർ ജോസ് പുത്തൻവീട്ടിലായിരിക്കും നോക്കുക. ഇതോടെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്ന കൂരിയ സംവിധാനം അപ്രസക്തമായി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കലാപമുയർത്തിയ രൂപതയിലെ വൈദികസമതിയിലെ അംഗങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു രൂപതയുടെ ഭരണം സഹായമെത്രാന്മാർക്ക് കൈമാറുക എന്നത്.

നേരത്തെ ഭൂമി കച്ചവട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സഭയിലെ മെത്രാന്മാരുടെ സിനഡിൽ രൂപതാ ഭരണം മേജർ ആർച്ച്ബിഷപ്പായ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാന്മാർക്ക് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് ആലഞ്ചേരി അംഗീകരിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more