1 GBP = 104.00
breaking news

എക്കോ അരീന കാർപാർക്ക് തീപിടിത്തം, നിമിഷനേരം കൊണ്ട് ചാരമായത് നൂറു കണക്കിന് കാറുകൾ; സ്പ്രിങ്ക്ളർ ഘടിപ്പിക്കാത്തത് അപകടത്തിന്റെ തോത് വർദ്ധിപ്പിച്ചു

എക്കോ അരീന കാർപാർക്ക് തീപിടിത്തം, നിമിഷനേരം കൊണ്ട് ചാരമായത് നൂറു കണക്കിന് കാറുകൾ; സ്പ്രിങ്ക്ളർ ഘടിപ്പിക്കാത്തത് അപകടത്തിന്റെ തോത് വർദ്ധിപ്പിച്ചു

ലിവർപൂൾ: ഞായറാഴ്ച്ച വൈകുന്നേരം ലിവർപൂളിലെ എക്കോ അരീനക്ക് സമീപത്തെ ബഹുനില കാർപാർക്ക് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത് നൂറു കണക്കിന് കാറുകൾ. കെട്ടിടത്തിൽ സ്പ്രിങ്ക്ലർ ഘടിപ്പിക്കാത്തത് അപകടത്തിന്റെ തോത് വർധിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. പാർക്ക് ചെയ്തിരുന്ന ലാൻഡ്‌റോവറിൽ നിന്നുള്ള തീയാണ് അപകടം വരുത്തി വച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 1000 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ പുറംചട്ടകൾ ചൂടിൽ ഉരുകിയൊലിക്കുകയായിരുന്നു.

എക്കോ അരീനയിൽ നടക്കേണ്ടിയിരുന്ന ഹോർഴ്സ് ഷോക്ക് നാലായിരത്തോളം ആളുകളാണ് എത്തിയിരുന്നത്. ആളുകളെ ഉടൻ തന്നെ ഒഴിപ്പിച്ചിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളാണ് തീയണക്കാൻ പരിശ്രമിച്ചത്.

കൗൺസിൽ അധികൃതരും സ്ഥലത്തെത്തി ആവശ്യമായവർക്ക് താത്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more