1 GBP = 103.12

ഈസ്റ്റ് സസെക്‌സിലെ അജ്ഞാത വാതകത്തിന് കാരണം കടലില്‍ ആല്‍ഗെകള്‍ കൂട്ടത്തോടെ വിരിഞ്ഞതോ കെമിക്കല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നതോ ആകാമെന്ന് നിഗമനം

ഈസ്റ്റ് സസെക്‌സിലെ അജ്ഞാത വാതകത്തിന് കാരണം കടലില്‍ ആല്‍ഗെകള്‍ കൂട്ടത്തോടെ വിരിഞ്ഞതോ കെമിക്കല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നതോ ആകാമെന്ന് നിഗമനം

ഈസ്റ്റ് സസെക്‌സിലെ ബീച്ചില്‍ നൂറ് കണക്കിന ്‌പേരെ ആശുപത്രിയിലാക്കിയ അജ്ഞാത വാതകത്തിന് കാരണം കടലിലുള്ള ആല്‍ഗെകള്‍കൂട്ടത്തോടെ വിരമിച്ചതോ അല്ലെങ്കില്‍ ഏതെങ്കിലും കെമിക്കല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നതോ ആകാമെന്ന് നിഗമനം. ഏകദേശം ഇരുനൂറോളം പേരാണ് സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഈസ്റ്റ് സസെക്‌സിലെ ബിര്‍ലിംഗ് ഗ്യാപ് ബീച്ചില്‍ വച്ചായിരുന്നു സംഭവം. പലര്‍ക്കും കണ്ണെരിയുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് പത്ത് മിനിട്ടിനുള്ളില്‍ ബീച്ച് പൂര്‍ണ്ണമായി ഒഴിപ്പിക്കുകയായിരുന്ന.ു

കടലിലൂടെ പോയ ഏതെങ്കിലും കപ്പലില്‍ നിന്ന് കെമിക്കല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നതോ ആല്ലെങ്കില്‍ അപകടകാരികളായ ആല്‍ഗെകള്‍ പുഷ്പിച്ചതോ ആകാം ഈ വിഷവാതകത്തിന് കാരണമെന്നാണ് വിദഗ്ദ്ദര്‍ ഇപ്പോള്‍ പറയുന്നത്. സംഭവം തീവ്രവാദ അക്രമണമാണ് എന്ന് ഭയന്ന് ജനങ്ങള്‍ ഓടി രക്ഷപെടുകയായിരുന്നു എന്ന് ബീച്ചിലുണ്ടായിരുന്നവര്‍ പറയുന്നു. ക്ലോറിന്റെ മണമായിരുന്നു അനുഭവപ്പെട്ടതെന്നും ബീച്ചിലുണ്ടായിരുന്നവര്‍ പറയുന്നു.

പണ്ടെപ്പോഴെങ്കിലും കടലില്‍ വീണ കെമിക്കല്‍ കണ്ടെയ്‌നര്‍ ലീക്ക് ആയതോമറ്റോ ആയിരിക്കാം ഇതിന് കാരണമെന്ന് ആര്‍എന്‍എല്‍ഐയിലെ ഹെന്‍ട്രി പ്രൗട്ട് പറയുന്നു. ഫ്രാന്‍സില്‍ നിന്നാണ് വാതകം ബ്രിട്ടീഷ് തീരത്തേക്ക് എത്തിയതെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. കാലാവസ്ഥയും കാറ്റിന്റെ ദിശയും വിലയിരുത്തിയാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.

എന്നാല്‍ കടലില്‍ വിഷകാരികളായ ആല്‍ഗെകള്‍ കൂട്ടത്തോടെ ഉണ്ടായതാണ് ഇതിന് കാരണമെന്നാണ് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓഷ്യാനോഗ്രാഫി സീനിയര്‍ ലക്ചര്‍ ഡോ. സൈമണ്‍ ബോക്‌സല്‍ പറയുന്നു. മൈക്രോസ്‌കോപിക് ഓര്‍ഗാനിസങ്ങളായ ഇവ അനൂകൂലസാഹചര്യത്തില്‍ ധാരാളമായി വിഭജിക്കാറുണ്ട്. ഇത്തരത്തില്‍ ആല്‍ഗെകള്‍ കൂട്ടത്തോടെ വിരിയുമ്പോള്‍ രാസവസ്തുക്കള്‍ പുറത്തേക്ക് വിടുകയും അവ എയ്‌റോസോളുകള്‍ പോലെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്യാറുണ്ട്. ഇത്തരം വാതകങ്ങള്‍ മനുഷ്യരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കപ്പലില്‍ നിന്നോ കരയില്‍ നിന്നോ ഉള്ള ഒരു കെമിക്കല്‍ ലീക്കിന് 50-50 ചാന്‍സാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more