1 GBP = 104.16

യുക്മ ഈസ്റ്റ് ആംഗ്ലിയ റിജിനല്‍ കലാമേള ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡാനില്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റിജിനല്‍ കലാമേള ഒക്ടോബര്‍ 7  ശനിയാഴ്ച ബാസില്‍ഡാനില്‍

റജി നന്തിക്കാട്ട്, പി ആര്‍ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ഒക്ടോബര്‍ ഏഴിന് ബാസില്‍ഡനില്‍ നടക്കും. ബാസില്‍ഡനിലെ പ്രശസ്തമായ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് കലാമേള അരങ്ങേറുക.
പുതിയതായി ചേര്‍ന്ന അസോസിയേഷനുകള്‍ അടക്കം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തവും ശക്തമായ മത്സരവും ഈ തവണ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കലാമേളയുടെ സുഗമമായ
നടത്തിപ്പിനും വിജയത്തിനും ആയി വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി റീജിണല്‍ കമ്മറ്റി അറിയിച്ചു.

എല്ലാ അസോസിയേഷനുകളും ഇതിനോടകം മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബാസില്‍ഡണ്‍ മലയാളീ അസോസിയേഷന്‍ വിണ്ടും ഈ അവസരം കൈവന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. റീജിയണല്‍ കലാമേളയുടെ വിജയത്തിനായി എല്ലാ അസ്സോസിയേഷനുകളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ജോജോ തെരുവന്‍ തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയിന്റ് സെക്രട്ടറി ജിജി നട്ടാശ്ശേരിയെ ബന്ധപെടുക .
ബന്ധപ്പെടേണ്ട നമ്പര്‍ 07828 194426 .

പരിപാടി നടക്കുന്ന വേദിയുടെ മേല്‍വിലാസം

James Hornsby school
Leinster road
Basildon
SS15 5NX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more