1 GBP = 104.08

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള; ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷൻ ചാമ്പ്യൻ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള; ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷൻ ചാമ്പ്യൻ
റജി നന്തികാട്ട് ( പി.ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കായികമേള ലൂട്ടൻ സ്റ്റോക്ക്‌വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ 2018 ജൂൺ 16 ശനിയാഴ്ച നടന്നു. ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷൻ ( LUKA ) ആതിഥേയത്വം നൽകിയ കായികമേള ജനപങ്കാളിത്തത്തിലും സംഘാടക മികവിലും മികച്ചു നിന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ അദ്യക്ഷത വഹിച്ചു. യുക്മ മുൻ ദേശീയ പ്രസിഡന്റ് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ കായികമേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തന്റെ പ്രസംഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുൻ പ്രസിഡന്റ് ശ്രീ. രഞ്ജിത്കുമാറിനെ പരാമർശിച്ചത് കേൾവിക്കാരിൽ
ഒരു നിമിഷം തങ്ങളുടെ പ്രിയ രഞ്ജിത്കുമാറിനെ കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു. യുക്മ എന്ന മഹാ പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച രഞ്ജിത്കുമാർ തന്റെ സ്നേഹമസൃണമായ പ്രവർത്തനങ്ങൾ കൊണ്ട് യുക്മയുടെ ജനകീയ നേതാവായ
വ്യക്തിയാണെന്ന് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. LUKA പ്രസിഡണ്ട് മാത്യൂ വർക്കി ആശംസകൾ നേർന്നു സംസാരിച്ചു. സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻഅഗസ്റ്റിൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്നകായിക മത്സരങ്ങൾ അത്യന്തം ആവേശവും വാശിയേറിയതും ആയിരുന്നു. മത്സരങ്ങൾക്ക് ഒടുവിൽ 145 പോയിന്റ് നേടി
ആതിഥേയരായ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ചാമ്പ്യൻ പട്ടം നേടി. 63 പോയിന്റ് നേടി കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ( CMA ) രണ്ടാം സ്ഥാനവും എൻഫീൽഡ് മലയാളി അസോസിയേഷൻ ( ENMA ) മൂന്നാം സ്ഥാനവും
നേടി തങ്ങളുടെ ശക്തി തെളിയിച്ചു.
സലീന സജീവ് ( adults female), ഫിലിപ്പ് ജോൺ ( adults male ), ശാന്തി കൃഷ്ണ (seniors female), ബ്രീസ് മുരിക്കൻ (seniors male ),മിച്ചല്ലേ സാമുവേൽ ( junior female ), കെസ്റ്റർ ടോമി ( junior male ), ശ്രീലക്ഷ്മി ഷിനു നായർ ( sub junior female ),
നിതിൻ ഫിലിപ്പ് ( sub junior male ), ഐമീ ഡെന്നി ( kid female), രാജ് ( kid male ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി
മത്സരങ്ങൾക്കൊടുവിൽ അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷൻ ( ENMA ) വിജയിയായി. സമാപന സമ്മേളനത്തിൽ LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞത രേഖപ്പെടുത്തി. റീജിയൻ സെക്രട്ടറി ജോജോ തെരുവൻ തന്റെ പ്രസംഗത്തിൽ കായികമേളയിൽ പങ്കെടുത്ത കായികതാരങ്ങളുടെയും കാണികളുടെയും നിസ്വാർത്ഥമായ സഹകരണത്തെയും വിട്ടുവീഴ്ച മനോഭാവത്തെയും പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more