1 GBP = 103.61
breaking news

വെയിൽസിൽ ഭൂകമ്പം, സ്വാൻസി യൂണിവേഴ്‌സിറ്റി ഒഴിപ്പിച്ചു, ജനങ്ങൾ പരിഭ്രാന്തിയിൽ

വെയിൽസിൽ ഭൂകമ്പം, സ്വാൻസി യൂണിവേഴ്‌സിറ്റി ഒഴിപ്പിച്ചു, ജനങ്ങൾ പരിഭ്രാന്തിയിൽ

ഫെബ്രുവരി 17 ശനിയാഴ്ച ഉച്ച സമയത്ത് രണ്ടരമണിയോടെ വെയിൽസിനെ നടുക്കിയ ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. കെട്ടിടങ്ങൾ കുലുങ്ങുകയും വിറക്കുകയും ഉപകരണങ്ങൾക്കും മറ്റും സ്ഥാനഭ്രംശവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ഗവണ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. റിക്ടർ സ്കെയിലിൽ 4 .4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വ്യാപ്തി കോൺവാൾ മുതൽ ബ്ളാക്പൂൾ വരെ വ്യാപിച്ചു കിടക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ ആദ്യമാണ് ഇപ്രകാരം അനുഭവവേദ്യമായ തരത്തിൽ തീവ്രതയുള്ള ഒരു ഭൂചലനം യു കെ യിൽ ഉണ്ടാകുന്നത് എന്നത് കൊണ്ട് തന്നെ ആളുകൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തരാകുകയായിരുന്നു.

സ്വാൻസി യൂണിവേഴ്‌സിറ്റി അടക്കം നിരവധി കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവരെ ഉടനടി ഒഴിപ്പിച്ച് ദുരന്തമുണ്ടാകാതെ മുൻകരുതൽ നടപടികൾ എടുത്തതിന്റെ ചിത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിസ്റ്റോളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും, ഭിത്തിയിൽ നിന്നും ഫോട്ടോകളും അലങ്കാരങ്ങളും, ഷെൽഫുകളിൽ നിന്ന് സാധനങ്ങളും വീണു നശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മാരകമായ ഒരു സ്ഫോടനമായോ വാഹനാപകടമായോ കരുതിയുള്ള പലായനമാണ് പരിഭ്രാന്തിയിൽ ജനങ്ങൾ നടത്തിയത്
സ്വാൻസിക്കടുത്ത് ഉള്ള പ്രഭവ കേന്ദ്രത്തിൽ നിന്നും 200 മൈൽ അകലെ വരെ അനുഭവ വേദ്യമായിരുന്നു കഴിഞ്ഞ നൂറു വർഷത്തിനിടക്കെ ഏറ്റവും ശക്തമായ ഈ ഭൂചലനം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more