1 GBP = 104.17

ഗാറ്റ്‌വിക്ക്‌ എയർപോർട്ടിനും പരിസര പ്രദേശങ്ങളിലും ഭൂചലനം; മൂന്ന് മാസത്തിനിടെ ഇത് ഏഴാം തവണ

ഗാറ്റ്‌വിക്ക്‌ എയർപോർട്ടിനും പരിസര പ്രദേശങ്ങളിലും ഭൂചലനം; മൂന്ന് മാസത്തിനിടെ ഇത് ഏഴാം തവണ

ലണ്ടൻ: ലണ്ടനിലെ പ്രധാന എയർപോർട്ടുകളിൽ ഒന്നായ ഗാറ്റ്‌വിക്കിനും പരിസരപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. തെക്കൻ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളായ സ്റെയിലെയും സസ്സെക്‌സിലെയും ജനങ്ങൾക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 11.53 ഓടെയാണ് രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾക്ക് പിന്നാലെ രണ്ടു മൂന്ന് സെക്കൻഡുകൾ ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേയ്ക്ക് ലഭിച്ച റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

ഭൂചലനമുണ്ടായതിനെത്തുടർന്ന് നിരവധിപേരാണ് സോഷ്യൽ മീഡിയകൾ വഴി അനുഭവങ്ങൾ വിവരിച്ചത്. യാത്രക്കാരനായ മാറ്റ് ടെമ്പിൾ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നും കുറിച്ചത്, മുഴുവൻ കെട്ടിടവും നീങ്ങുന്നതായാണ് അനുഭവപ്പെട്ടതെന്നാണ്. സറേയിലെ ക്രൻലി വില്ലേജിലാണ് ഭൂചലനം പ്രധാനമായും അനുഭവപ്പെട്ടത്.

അതേസമയം കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ഇത് ഏഴാം തവണയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുന്നത്. ഓയിൽ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോകാര്ബണിൻറെ അളവ് ക്രമാതീതമായി ഉയരുന്നതാണ് തുടർച്ചായായ ഭൂചലനങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ അധികൃതർ ഇക്കാര്യം നിഷേധിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more