1 GBP = 103.62
breaking news

യുകെ മലയാളിയുടെ പിതാവും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ. ഈപ്പന്‍ തോമസ് നാട്ടില്‍ നിര്യാതനായി

യുകെ മലയാളിയുടെ പിതാവും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ. ഈപ്പന്‍ തോമസ് നാട്ടില്‍ നിര്യാതനായി

ലണ്ടനിലെ മിച്ചത്ത് താമസിക്കുന്ന പ്രതാപ് ജോസഫ് ഈപ്പന്റെ പിതാവ് കാഞ്ഞിരപ്പുഴ കിഴക്കേക്കര ഈപ്പന്‍ തോമസ് (67) നാട്ടില്‍ നിര്യാതനായി. ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. ദീര്‍ഘ കാലമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. റോസിലിന്റ ഈപ്പന്‍ ആണ് ഭാര്യ. ദീപ ലൂയിസ് , പ്രദീപ് ഈപ്പന്‍ , പ്രതാപ് ഈപ്പന്‍, പരേതനായ പ്രശാന്ത് ഈപ്പന്‍ എന്നിവരാണ് മക്കള്‍ . സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടക്കും.

കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി തുടങ്ങി പൊതുരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിരുന്ന ശ്രീ. ഈപ്പന്‍ തോമസിന്റെ നിര്യാണം കാഞ്ഞിരപ്പുഴ നിവാസികളെ സംബന്ധിച്ച് ഒരു നികത്താനാവാത്ത നഷ്ടമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more