1 GBP = 103.82
breaking news

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത് മലയാളിയെ; അടിച്ചത് പത്ത് മില്യൺ ദിർഹം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത് മലയാളിയെ; അടിച്ചത് പത്ത് മില്യൺ ദിർഹം

ദുബായ്: മണലാരണ്യത്തിൽ ഭാഗ്യദേവത മലയാളികളെ വിട്ടുമാറുന്ന ലക്ഷണമില്ല. ദുബായിൽ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. 10 മില്യൺ ദിർഹത്തിന്റെ (18,22,25,000 രൂപ) ലോട്ടറിയാണ് മലയാളിയായ ഡിക്‌സൺ കാട്ടിച്ചിറ എബ്രഹാമിന് അടിച്ചത്.
നൈജീരിയയിൽ താമസിക്കുന്ന ഡിക്‌സണെ അബൂദാബി ബിഗ് ടിക്കറ്റിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇദ്ദേഹത്തെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യക്കാർ കൂടി സമ്മാനാർഹരായി. മൂന്ന് പാകിസ്ഥാനികൾക്കും സമ്മാനം ലഭിച്ചു. ലോട്ടറിയടിച്ചവരിൽ ഒരാൾ യു.എ.ഇ സ്വദേശിയാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിൽക്കുന്ന ബിഗ് ടിക്കറ്റ് നേരത്തെയെും പല മലയാളികൾക്കും അടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്‌തംബറിൽ നടന്ന നറുക്കെടുപ്പിൽ മണക്കുടി വർക്കി മാത്യു എന്നയാൾക്ക് 1.9 മില്യൺ ഡോളറാണ് സമ്മാനമായി ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more