1 GBP = 104.18

ഒരൊറ്റ ഫോൺകോളിൽ എല്ലാം തകിടം മറിഞ്ഞു; തെരേസാ മേയുടെ സ്വപ്നങ്ങൾ ഡി യു പി നേതാക്കൾ തകർത്തു

ഒരൊറ്റ ഫോൺകോളിൽ എല്ലാം തകിടം മറിഞ്ഞു; തെരേസാ മേയുടെ സ്വപ്നങ്ങൾ ഡി യു പി നേതാക്കൾ തകർത്തു

ബ്രെസ്സൽസ്: ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് വഴിമുട്ടിയായി നിന്ന ഐറിഷ് അതിർത്തി വിഷയത്തെ സംബന്ധിച്ച് ഇന്നലെ ബ്രെസ്സൽസിൽ ഇരു വിഭാഗവും നടന്ന ചർച്ചകളിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലൻഡ് സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും തുടരണമെന്ന് അയർലൻഡ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകാതെ ബ്രെക്സിറ്റ്‌ ചർച്ചകൾ പുനഃരാരംഭിക്കരുതെന്ന് അയർലൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഐറിഷ് അതിർത്തി വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ബ്രിട്ടൻ വഴങ്ങിയെന്ന് റിപ്പോർട്ടുകൾ; അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റിക് യൂണിയണിസ്റ് പാർട്ടി

 

യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിച്ച് ബ്രെക്സിറ്റ്‌ ചർച്ചകൾ എത്രയും വേഗത്തിലാക്കാനാണ് ഇന്നലെ മേയ് ബ്രെസ്സൽസിലെത്തി യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്‌ളൗഡ്‌ ജങ്കാറുമായി ചർച്ച നടത്തിയത്. ചർച്ചകളുടെ വിദദശാംശങ്ങൾ പുറത്ത് വന്നതോടെ ഡെമോക്രറ്റിക് യൂണിയണിസ്റ് പാർട്ടി നേതാക്കൾ ഇന്നലെ ബെൽഫാസ്റ്റിൽ അടിയന്തിര പത്രസമ്മേളനം നടത്തി ഐറിഷ് അതിർത്തി വിഷയത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിന് അനുകൂലമായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഡി യു പി നേതാവ് അർലീൻ ഫോസ്റ്റർ പ്രധാനമന്ത്രി തെരേസാ മേയെ ടെലിഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു. അർലീൻ ഫോസ്‌റ്ററുടെ ഫോൺ കോളാണ് തീരുമാനങ്ങൾക്ക് തടയിട്ടത്. തുടർന്ന് തെരേസാ മേയും ജീൻ ക്‌ളൗഡ്‌ ജങ്കാറും നടത്തിയ പത്ര സമ്മേളനത്തിലാണ് ഐറിഷ് വിഷയത്തിൽ തീരുമാനമായില്ലെന്ന് അറിയിച്ചത്. ഈയാഴ്ച്ച അവസാനത്തോടെ വീണ്ടും ചർച്ചകൾ നടത്തുമെന്ന് ഇരു നേതാക്കളും പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പത്രസമ്മേളനം അവസാനിപ്പിച്ച ഇരു നേതാക്കളുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more