1 GBP = 103.97
breaking news

വെള്ളമടിച്ച് പൂസായി വിമാനയാത്രക്കെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

വെള്ളമടിച്ച് പൂസായി വിമാനയാത്രക്കെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ജയ്മാന്‍ പട്ടേല്‍, ഭാര്യ ഝലക്, മകള്‍ വൈഷ്ണവി എന്നിവര്‍.

പുലര്‍ച്ചെ നാലു മണിക്കുള്ള വിമാനത്തില്‍ ഖത്തറിലേക്ക് പോവാനാണ് അവര്‍ എത്തിയത്. അവിടെ നിന്ന് ഗ്രീസിലേക്ക് പോവാനായിരുന്നു പദ്ധതി.അടിച്ചു പൂസായായിരുന്ന പട്ടേലിന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. നടക്കാനാവാത്ത സ്ഥിതി ആയിരുന്നതിനാല്‍ വീല്‍ചെയറിലാണ് ജയ്മാന്‍ പട്ടേലിനെ സുരക്ഷാ പരിശോധനകള്‍ക്കായി എത്തിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ ഒരുങ്ങുന്‌പോള്‍ പട്ടേല്‍,? ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെ പട്ടേലിനെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് പട്ടേലും കുടുംബവും തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു.

അതേസമയം, തനിക്ക് അസുഖമായിരുന്നെന്നാണ് പട്ടേലിന്റെ വാദം. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more