1 GBP = 104.01

സാലിസ്ബറിയിൽ രാസായുധാക്രമണമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ ഹൃദയാഘാതം മൂലം മരണമടഞ്ഞു

സാലിസ്ബറിയിൽ രാസായുധാക്രമണമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ ഹൃദയാഘാതം മൂലം മരണമടഞ്ഞു

സാലിസ്ബറി: സാലിസ്ബറിയിൽ വച്ച് നോർവിചോക്കിൽ നിന്ന് വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ കനത്ത ഹൃദയാഘാതം നേരിട്ട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. 44-കാരി ഡോണ്‍ സ്ടുഗ്രെസാണ് കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളി 45-കാരനായ ചാര്‍ലി റൗളിയ്ക്കും നേര്‍വ് ഏജന്റില്‍ നിന്നും വിഷബാധ ഏറ്റിരുന്നു. രാസായുധം പുരണ്ട വസ്തു കൈയില്‍ എടുത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കും വിഷബാധയേറ്റത്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും, മകള്‍ക്കും നേരെ പ്രയോഗിക്കപ്പെട്ട സിറിഞ്ചാകാം ഈ വസ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

മൂന്ന് മക്കളുടെ അമ്മയായ ഡോണ്‍ മദ്യപാന-മയക്കുമരുന്ന് അടിമത്തവുമായി പോരാടി വരുകയായിരുന്നു. ഏജന്റുമായി ബന്ധം വന്നതോടെ അബോധാവസ്ഥയിലായ ഇവര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് അന്വേഷണം പ്രഖ്യാപിച്ചതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ സാലിസ്ബറിയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു കേസ് അന്വേഷണം പ്രഖ്യാപിക്കുന്നത്.

റൗളിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന് ഏതാനും ദിവസത്തേക്കാണ് ആയുസ്സ് പറഞ്ഞിരിക്കുന്നത്. ചാര്‍ലിയുടെ അവസ്ഥയും മോശമാണ്, മെഷീനുകളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്, ഡോണിന്റെ അമ്മ കരോളിന്‍ വ്യക്തമാക്കി. ആരോഗ്യം മോശമായ മകളുടെ ശരീരത്തിന് വിഷബാധയെ ചെറുക്കാന്‍ മാത്രം ശക്തി ഉണ്ടായില്ലെന്ന് ഈ അമ്മ പറയുന്നു. അതേസമയം സ്‌ക്രിപാലുമാര്‍ക്ക് നല്‍കിയ ചികിത്സയോ, പ്രാധാന്യമോ തന്റെ മകള്‍ക്ക് ലഭിച്ചില്ലെന്ന് കരോളിന്‍ സാലിസ്ബറി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചു.
സാധാരണക്കാരിയായ ഡോണ്‍ ആശുപത്രിയില്‍ ആരുമല്ലാതെയാണ് ചികിത്സിക്കപ്പെട്ടതെന്ന് ഇവര്‍ വ്യക്തമാക്കി. ഇവരുടെ 10 വയസ്സുള്ള മകള്‍ ഗ്രേസിന് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മ മരിച്ചെന്ന് കേട്ട ശേഷം ഈ കുട്ടി ഉറങ്ങാനും കൂട്ടാക്കിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more