1 GBP = 103.12

ജൂലിയ ഹൌസിനു വേണ്ടി ഡോർസെറ്റ് ഇൻഡ്യൻസ് ക്രിക്കറ്റ്‌ ഒരുക്കുന്ന ചാരിറ്റി ഇവന്റ് നാളെ

ജൂലിയ ഹൌസിനു വേണ്ടി ഡോർസെറ്റ് ഇൻഡ്യൻസ് ക്രിക്കറ്റ്‌ ഒരുക്കുന്ന ചാരിറ്റി ഇവന്റ് നാളെ

അനീഷ് ജോർജ്

ഡോർസെറ്റിലെ ജൂലിയ ഹൌസ് ചിൽഡ്രൻസ് ഹോസ്പൈസിന്റെ ധനശേഖരണാർത്ഥം പ്രമുഖ ക്രിക്കറ്റ് ക്ലെബ്ബായ ഡോർസെറ്റ് ഇന്ത്യൻസ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് ഏപ്രിൽ 28 ശനിയാഴ്ച്ച നടക്കും. പ്രമുഖ കളിക്കാരടങ്ങുന്ന 20 /20 ക്രിക്കറ്റ് മാച്ചും തുടർന്ന് ഇന്ത്യൻ പലഹാരങ്ങളടങ്ങുന്ന കോഫി മോർനിങ്ങും വിജയകരമാക്കി തീർക്കാൻ ഏവരെയും ക്ഷണിക്കുന്നു .

2015 ൽ ഹാംപ്‌ഷെർ ലീഗ് ചാമ്പ്യനും, 2016 ഡോർസെറ്റ് സൺ‌ഡേ ലീഗ് റണ്ണർ അപ്പ് ആയ ഡോർസെറ്റ് ഇന്ത്യൻസ് ഡോർസെറ്റിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ 2009ലാണ് രൂപം കൊണ്ടത്. ക്രിക്കറ്റ് ക്ലെബ്ബ്‌ എന്നതിലുപരി സാമൂഹിക രംഗങ്ങളിലും സജീവമായ ക്ലെബ്ബിലെ അംഗങ്ങൾ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്.

നാളെ ശനിയാഴ്ച രാവിലെ 11:30 മുതൽ ബ്രാൻക്‌സം റിക്രിയേഷൻ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇവന്റിൽ 20 /20 ക്രിക്കറ്റിനോടോപ്പോം രുചികരമായ ഇന്ത്യൻ പലഹാരങ്ങളും രുചിച്ചറിയാനുള്ള ഒരു വേദിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

 

ചാരിറ്റിക്കായി രൂപം കൊണ്ട കമ്മറ്റിയിലെ അംഗങ്ങളായ അനോജ് ചെറിയാൻ, ഡാന്റോ പോൾ, അനീഷ് ജോർജ്‌ , ശ്രീകുമാർ, ബോബിച്ചൻ, ബിനോയ് മാത്യു, ലൂയിസ് കുട്ടി,പ്രശാന്ത് എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനമാണു ഈ കാരുണ്യ പ്രവർത്തനത്തിനു പിന്നിൽ.

കൂടുതൽ വിവരങ്ങൾക്ക് ഡോർസെറ്റ് ഇന്ത്യൻ ക്രിക്കറ്റ് ചെയർമാനായ സുനിൽ രവീന്ദ്രനെ ബന്ധപ്പെടുക :07427105530.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more