1 GBP = 103.92

£220ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കരിഞ്ചന്തയിൽ; ഇഎംപീരിയൽ കോളേജ് ലണ്ടൻ, കാർഡിഫ് യൂണിവേഴ്‌സിറ്റി ഏത് വേണമെങ്കിലും സുലഭം; വിദ്യാർത്ഥികളോട് സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യരുതെന്ന് അധികൃതർ

£220ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കരിഞ്ചന്തയിൽ; ഇഎംപീരിയൽ കോളേജ് ലണ്ടൻ, കാർഡിഫ് യൂണിവേഴ്‌സിറ്റി ഏത് വേണമെങ്കിലും സുലഭം; വിദ്യാർത്ഥികളോട് സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യരുതെന്ന് അധികൃതർ

ലണ്ടൻ: വിദ്യാർത്ഥികളോട് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യരുതെന്ന് അധികൃതർ. ബ്രിട്ടനിലെ പ്രധാന കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്നുവെന്ന് വിവരം. പ്രധാന കോളേജുകളായ ലണ്ടനിലെ ഇഎംപീരിയൽ കോളേജ്ഉ, കാർഡിഫ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് പരമാവധി £220 ആണ് മാർക്കറ്റിലെ നിരക്ക്. ഓൺലൈനിൽ വരുന്ന സർട്ടിഫിക്കറ്റുകൾ വളരെ കൃത്യമായി ഡൗൺലോഡ് ചെയ്ത് ഹോളോഗ്രാം ഉൾപ്പെടെയുള്ള മാർക്കുകളുമായാണ് വ്യാജൻ നിർമ്മിക്കുന്നത്.

വ്യാജ സർട്ടിഫിക്കേറ്റ് ഭീഷണി കാരണം ഇഎംപീരിയൽ കോളേജ് ലണ്ടൻ, കാർഡിഫ് യൂണിവേഴ്‌സിറ്റി തുടങ്ങി ഇരുപതോളം യൂണിവേഴ്‌സിറ്റികൾ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി തുടങ്ങി. തൊഴിൽ ദാതാക്കൾക്ക് ഓൺലൈനിൽ ലോഗിൻ ചെയ്ത് സർട്ടിഫിക്കറ്റുകൾ നിരീക്ഷിക്കാനുള്ള സൗകര്യത്തോടെയാണ് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ വിദ്യാർഥികൾ പോസ്റ്റ് ചെയ്യുന്നത് വഴി വ്യാജമായി നിരവധി മില്യൺ പൗണ്ടിന്റെ ബിസിനസ്സാണ് യുകെയിലും മറ്റിടങ്ങളിലും നടക്കുന്നതെന്ന് ഹൈയർ എഡ്യുക്കേഷൻ ഡിഗ്രി ഡാറ്റചെക്ക് സർവീസ് ചീഫ് എക്സിക്യു്ട്ടീവ് ജെയ്ൻ റോലി പറഞ്ഞു.തങ്ങൾ നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റുകൾ ഏറ്റവും കുറഞ്ഞത് £6.95 ന് ഈബേയിൽ നിന്ന് വാങ്ങാൻ കഴിഞ്ഞെന്ന് ഇവർ പറയുന്നു. എന്നാൽ പ്രധാന യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റുകൾ പരമാവധി മുന്നൂറ് ഡോളറിനാണ് ഈബേയിൽ ലഭിക്കുന്നത്.

അതേസമയം റേഡിയോ 4 നടത്തിയ അന്വേഷണത്തിൽ വ്യാജ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും കരിഞ്ചന്തയിൽ ലഭ്യമാണെന്നാണ് പറയുന്നത്. സർട്ടിഫിക്കറ്റുകൾ വാങ്ങുന്നവരിൽ എൻ എച്ച് എസ് കൺസൽട്ടൻറ്, നേഴ്‌സുമാർ തുടങ്ങി നിരവധി പ്രൊഫഷണലുകളും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വ്യാജ പ്രൊഫഷണൽ സർട്ടിഫിക്കറ്റിനായി ഒരാൾ ചിലവാക്കിയിരിക്കുന്നത് ഏകദേശം അഞ്ചു ലക്ഷം പൗണ്ടാണ്. നേരത്തെ വ്യാജ സർട്ടിഫിക്കറ്റുകൾക്കായി നിരവധി മലയാളികൾക്കും പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more