1 GBP = 104.00
breaking news

ബോൺമോത്ത് മലയാളികളെ കണ്ണീരിലാഴ്ത്തി കുഞ്ഞു ഡൊമിനിക് യാത്രയായി

ബോൺമോത്ത്  മലയാളികളെ കണ്ണീരിലാഴ്ത്തി കുഞ്ഞു ഡൊമിനിക് യാത്രയായി

ബ്രെയിൻ ട്യൂമർ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ഇന്ന് ഉച്ചയ്ക്കുശേഷം സ്വർഗ്ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി . പൂൾ എൻ എച്ച് എസ് ആശുപത്രിയിൽ 12.45 നാണ് മരണം സംഭവിച്ചത്.

പത്തു വർഷത്തിലേറെയായി ബോൺ മോത്തിൽ താമസിക്കുന്ന കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സൂനാ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമനാണ് ഡൊമിനിക്ക് , കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവൻ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാർത്ഥിക്ക കയായിരുന്നു. ഡൊമിനിക്കിന്റെ ഓർമ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥധനാ ശുശ്രൂഷകൾ എൻസ്ബറി പാർക്കിലെ കാത്തലിക്ക് ദേവാലയത്തിൽ നടക്കുന്നതായിരിക്കുമെന്ന് പൂൾ പാരിഷ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ജോഷിക്കും കുടുംബത്തിനും യുക്മ കുടുംബത്തിന്റെ ബാഷ്പാഞജലി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more