1 GBP = 103.97

കുഞ്ഞോമന ഡൊമിനിക്കിന്റെ സംസ്കാരം ഇന്ന് ബോൺമോത്തിൽ

കുഞ്ഞോമന ഡൊമിനിക്കിന്റെ സംസ്കാരം ഇന്ന് ബോൺമോത്തിൽ

ബ്രയിൻ ട്യൂമർ ബാധിച്ച് വ്യാഴാഴ്ച അന്തരിച്ച ബോൺമോത്തിൽ സ്ഥിരതാസമായ പയ്യാവൂർ , പൈസക്കരി തെങ്ങുംപള്ളിൽ ജോഷി സൂനാ ദമ്പതികളുടെ നാലു വയസ്സ് മാത്രം പ്രായമുള്ള ഡൊമിനിക്കിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ബുധനാഴ്ച )നടക്കും. രാവിലെ 10.30 ന് .ബോൺ മോത്ത്, കാസിൽ പോയിന്റ് ലെ സെന്റ് എഡ്മണ്ട് കാമ്പിയൻ ചർച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ ദിവ്യബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് സ്ട്രൂഡൻ അവന്യൂവിലുള്ള നോർത്ത് സെമിത്തേരിയിൽ കുഞ്ഞു ഡൊമിനിക്കിന് അന്ത്യവിശ്രമം ഒരുക്കും.

നാട്ടിൽ ഒരേ ഇടവകക്കാരാണ് നേഴ്സുമാരായ ജോഷിയും സൂനായും, കഴിഞ്ഞ ആറുമാസമായി സൂനാ യുടെ മാതാപിതാക്കൾ ഡൊമിനിക്കിന്റെ ചികിത്സാ കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഇവിടെ തന്നെയുണ്ടായിരുന്നു , തന്റെ കൊച്ചു മകനെ അവസാനമായി ഒരു നോക്കു കാണുവാൻ ജോഷിയുടെ പിതാവും നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട് . ക്രിട്ടിക്കൽ രോഗബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി സേവനം ചെയ്യുന്ന ഡോർസെറ്റിലെ പ്രശസ്തമായ ജൂലിയാസ് ഹൗസ് ഹോസ്പിസ്നു വേണ്ടിയായിരിക്കും ചടങ്ങിലെ ചാരിറ്റി കളക്ഷൻ എന്ന് ജോഷി അറിയിച്ചിട്ടുണ്ട്. ജോഷിക്കും സൂനായ്ക്കും ഡൊമിനിക്കിനും നാലു സഹോദരങ്ങൾക്കും ജൂലിയാസ് ഹൗസ് വൈകാരികമായ പിന്തുണയാണ് ഈ കാലയളവിൽ നൽകിയിട്ടുള്ളത് .

സംസ്കാര ശുശ്രൂഷകളുടെ തൽസമയ സംപ്രേക്ഷണം സൗത്താംപറ്റണിലെ തോംസൺ അവന്യു സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്

പള്ളിയുടെ വിലാസം
Edmund Campion Church ,
481 Castle Lane West,
Bournemouth BH8 9TN,

സെമിത്തേരിയുടെ വിലാസം
North Cemetery
Strouden Avenue,
Bh8 9HX .

ലൈവ് ടെലികാസ്റ്റ്
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more