1 GBP = 104.26
breaking news

ലഡാക്കിലെ റോഡ്‌നിര്‍മ്മാണത്തിന് എതിരേ ചൈനയുടെ പ്രതിഷേധം, ദോക് ലാ സംഘര്‍ഷം വഷളാക്കുമെന്ന് ചൈന

ലഡാക്കിലെ റോഡ്‌നിര്‍മ്മാണത്തിന് എതിരേ ചൈനയുടെ പ്രതിഷേധം, ദോക് ലാ സംഘര്‍ഷം വഷളാക്കുമെന്ന് ചൈന

ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപത്തേക്ക് റോഡ് നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരേ പ്രതിഷേധവുമായി ചൈന. റോഡ് നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ നീക്കം ദോക് ലാ സംഘര്‍ഷം വഷളാക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിയിങ് ഭീഷണിപ്പെടുത്തി. ദോക് ലാ ചൈനയുടെ സ്ഥലമാണ്. അത് തങ്ങളുടെ സ്വന്തമാണ് എന്ന ഭൂട്ടാന്റെ വാദത്തിനൊപ്പം നില്‍ക്കുന്ന ഇന്ത്യ അവിടെ റോഡ് നിര്‍മ്മിക്കുന്നതിന് എതിര് നില്‍ക്കുകായണ് എന്നും ചുനിയിങ്് കുറ്റപ്പെടുത്തി.

പാംഗോങ് മേഖലയില്‍ 20 കിലോമീറ്റര്‍ വരുന്ന റോഡ് നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ലഡാക്കില്‍ റോഡ് നിര്‍മ്മിക്കാനിരിക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലെന്നാണ് ചൈനയുടെ വാദം. ഇന്ത്യയുടെ ഈ നീക്കം ഇവിടുത്തെ സമാധാന ശ്രമങ്ങള്‍ക്ക് യോജിച്ചതല്ലെന്നും ചൈന പറയുന്നു.

സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ ഇന്ത്യ- ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുസേനകളും പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more