1 GBP = 103.87

ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന്

ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന്

ഡോര്‍സെറ്റ്: ഡോര്‍സെറ്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇന്ന് വൈകുന്നേരം 4.30 മുതല്‍ ബോസ്‌കോമ്പിലെ കോര്‍പ്പസ് െ്രെകസ്റ്റ് പാരിഷ് സെന്ററിലാണ് ആഘോഷങ്ങള്‍ അരങ്ങേറുക.

പ്രസിഡണ്ട് ശ്രീ അനോജ് ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന പൊതുയോഗത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. സംഘടനാ അംഗങ്ങളുടെ മാതാപിതാക്കള്‍ തിരി കൊളുത്തി ആഘോഷം ഉത്ഘാടനം ചെയ്യും. ക്രിസ്തുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും വിഷുവിന്റെ മാഹാത്മ്യവും വിളിച്ചോതി അംഗങ്ങള്‍ ഒരുക്കുന്ന ദൃശ്യവിരുന്നും, കുട്ടികളും മുതിര്‍ന്നവരും ഒരുക്കുന്ന വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പേകും.

യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉപഹാറുമായി ചേര്‍ന്ന് സ്റ്റം സെല്‍ ദാതാക്കളെ കണ്ടെത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ വേദിയും സാക്ഷ്യം വഹിക്കുമെന്ന് പ്രസിഡന്റ് ശ്രീ അനോജ് ചെറിയാന്‍ പറഞ്ഞു. യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തന്നെ അംഗങ്ങളില്‍ നിന്ന് മികച്ച പ്രോത്സാഹനമാണ് ലഭിച്ചതെന്ന് അസ്സോസിയേഷന്‍ ജനറല്‍ സെക്രെട്ടറി ശ്രീ സജി ലൂയിസ് അറിയിച്ചു.

പതിനഞ്ചു വര്‍ഷം പിന്നിടുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷ ഒരുക്കങ്ങളില്‍ ഏറെ തൃപ്തി പ്രകടിപ്പിച്ച ട്രഷറര്‍ ശ്രീ ജയ്‌മോന്‍ സ്റ്റീഫന്‍ അസ്സോസിയേഷന്‍ അംഗങ്ങളുടെ ഒത്തോരുമയുടെയും സാഹോദര്യത്തിന്റെയും ഉത്തമോദാഹരണമായി ഈ ആഘോഷം മാറുമെന്ന് പ്രത്യാശ്യ പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more