1 GBP =
breaking news

കുഞ്ഞിന്റെ മരണം: ഇന്ത്യൻ വംശജനായഅച്ഛൻ യു.എസിൽ അറസ്‌റ്റിൽ

കുഞ്ഞിന്റെ മരണം: ഇന്ത്യൻ വംശജനായഅച്ഛൻ യു.എസിൽ അറസ്‌റ്റിൽ

വാഷിംഗ്ടൺ: ഒരു മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കണക്‌ടികട്ടിലെ റോക്കി ഹില്ലിൽ താമസക്കാരനായ ദിവ്യ പട്ടേലാണ് അറസ്‌റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തന്റെ കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്നും അടിയന്തര വൈദ്യസഹായത്തിന് സൗകര്യമൊരുക്കണമെന്നും അഭ്യർത്ഥിച്ച് നവംബർ 18ന് യുവതി ഹെൽപ്പ്ലൈൻ നമ്പരായ 911ൽ വിളിച്ചു. കുഞ്ഞുമായി ഭർത്താവ് കാറിൽ പാർക്കിംഗ് ഏരിയയിലുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും കാറിൽ കുഞ്ഞിനെയും അച്ഛനെയും കണ്ടെത്താനായില്ല. പട്ടേലിന്റെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പട്ടേലിന്റെ വീട്ടിലെത്തിയ മെഡിക്കൽ സംഘം കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞിട്ടും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാത്തതിനാണ് പട്ടേലിനെ അറസ്‌റ്റ് ചെയ്തത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more