1 GBP = 103.75
breaking news

“ ഡിസ്കവർ ദ ഹൈവേ ” ടീനേജുകാർക്കായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷ.

“ ഡിസ്കവർ ദ ഹൈവേ ” ടീനേജുകാർക്കായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷ.

ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ നേതൃത്വത്തിൽ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ടീനേജ് പ്രായം മുതലുള്ള കുട്ടികൾക്കായി ഇത്തവണയും പ്രത്യേക പ്രോഗ്രാമുകൾ.
നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.
നേരിന്റെ പാതയിൽ നേർവഴികാട്ടാൻ ഇത്തവണ ” ഡിസ്കവർ ദ ഹൈവേ ” എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീമും ഒരുങ്ങുകയാണ്.

പ്രത്യേക സേക്രഡ് ഡ്രാമ , ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങൾ സാധ്യമായ അനുഭവ സാക്ഷ്യങ്ങൾ ഇടകലർന്ന ,
അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉൾപ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു . കുമ്പസാരത്തിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും.
ഫാ.സോജി ഓലിക്കലിനൊപ്പം പോളണ്ടിൽ നിന്നുമുള്ള വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.പിയോട്ടർ പ്രിസകിയൊവിക്സ്‌, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോൺ ഹെസ്കെത്ത് എന്നിവരും കുട്ടികൾക്കുള്ള വിവിധ ശുശ്രൂഷകൾ നയിക്കും. സീറോ മലങ്കര സഭ യുകെ കോ ഓർഡിനേറ്റർ റവ.ഫാ.തോമസ് മടുക്കുംമൂട്ടിൽ, പ്രമുഖ ശുശ്രൂഷകൻ ഡോ.ജോൺ ഡി എന്നിവരും 10 ന് നടക്കുന്ന ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. ശുശ്രൂഷകളിലേക്ക് സെഹിയോൻ കുടുംബം മുഴുവനാളുകളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം ‭07859 890267‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more