1 GBP = 103.12

ബിന്സു ജോണിനെതിരെ യുക്മയുടെ അച്ചടക്ക നടപടി; നിയമ നടപടികൾ സ്വീകരിക്കും

ബിന്സു ജോണിനെതിരെ  യുക്മയുടെ അച്ചടക്ക നടപടി; നിയമ നടപടികൾ സ്വീകരിക്കും

ദേശീയ ജനറൽ സെക്രട്ടറി, യുക്മ

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി യുക്മ എന്ന സംഘടനയെയും അതിന്‍റെ നേതാക്കളെയും ഓണ്‍ലൈന്‍ /സമൂഹ മാധ്യമങ്ങളില്‍ കൂടി സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തുന്ന വെയിൽസിലെ സ്വാൻസീ മലയാളി അസോസിയേഷൻ പ്രതിനിധി ബിന്സു ജോണിനെതിരെ യുക്മ ദേശീയ കമ്മിറ്റിയുടെ അച്ചടക്ക നടപടി. ബിന്സുവിനെ യുക്മയുടെ സംവിധാനങ്ങളില്‍ നിന്നും അഞ്ചു വര്‍ഷത്തേയ്ക്ക് പുറത്താക്കുവാന്
ദേശീയ കമ്മിറ്റിയുടെ തീരുമാനം.

യുക്മയിലെ ഭാരവാഹികളെയും റീജണല്‍ കമ്മിറ്റികളെയും അധിക്ഷേപിച്ച്‌ ഓണ്‍ലൈന്‍ പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളില്‍ കൂടിയും വ്യാജ വാര്‍ത്തകള്‍ പ്രച്ചരിപ്പിച്ചതിനാണ് ഈ അച്ചടക്ക നടപടി. മുന്‍ ഭരണസമിതിയുടെ കാലത്ത് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബിന്സു ജോണിന് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം സംഘടനയ്ക്കും നേതാക്കള്‍ക്കും എതിരായ കുപ്രചരണം തുടരുകയായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി തുടർന്നു വരുന്ന ഈ അധിക്ഷേപം കടുത്ത അച്ചടക്ക ലംഘനം ആണെന്ന് ദേശീയ കമ്മിറ്റി വിലയിരുത്തി. ആയതിനാല്‍ ബിന്സുവിനെ യുക്മ പ്രതിനിധി അടക്കമുള്ള എല്ലാ
സംവിധാനങ്ങളില്‍ നിന്നും അഞ്ചു വര്‍ഷത്തേയ്ക്ക് പുറത്താക്കുവാന്‍ ദേശീയ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അടക്കമുള്ളവരെ
സമൂഹ മാധ്യമങ്ങളില്‍ക്കൂടി വ്യക്തിഹത്യ നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more