1 GBP =
breaking news

ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ നി​രീ​ക്ഷ​ണ ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇന്ത്യൻ വംശജന്​ ട്രംപി​െൻറ മാപ്പ്​

ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ നി​രീ​ക്ഷ​ണ ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇന്ത്യൻ വംശജന്​  ട്രംപി​െൻറ മാപ്പ്​

വാ​ഷി​ങ്​​ട​ൺ: ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ നി​രീ​ക്ഷ​ണ ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ദി​നേ​ശ്​ ഡി​സൂ​സ​ക്ക്​ ​േഡാ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മാ​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​ൻ​കാ​ല​ത്തെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ലാ​ണ്​ ഒ​ബാ​മ​യു​ടെ കാ​ല​ത്ത്​ ദി​നേ​ശ്​ ഡി​സൂ​സ​യെ ശി​ക്ഷി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ ത​ട​വും 30,000 ഡോ​ള​ർ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ.
ദി​നേ​ശ്​​ ഡി​സൂ​സ​യോ​ട്​ മോ​ശം രീ​തി​യി​ലാ​യി​രു​ന്നു മു​ൻ സ​ർ​ക്കാ​ർ പെ​രു​മാ​റി​യ​തെ​ന്ന്​​ ട്രം​പ്​​ വ്യ​ക്​​ത​മാ​ക്കി.

പി​ഴ ഇൗ​ടാ​ക്കി വെ​റു​തെ വി​ടു​ന്ന​തി​നു​പ​ക​രം നി​രീ​ക്ഷ​ണ ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്​ അ​ധി​ക​മാ​യെ​ന്നും ട്രം​പ്​ വ്യ​ക്​​ത​മാ​ക്കി. ത​നി​ക്ക്​ സം​ഭ​വി​ച്ച തെ​റ്റു​ക​ൾ ദി​നേ​ശ്​ ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു. ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള സാ​മൂ​ഹി​ക സേ​വ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ ശി​ക്ഷ ഇ​ള​വു​​ന​ൽ​കി​യ​തെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി സാ​ർ​ സാ​ൻ​ഡേ​ഴ്​​സ്​ പ​റ​ഞ്ഞു.

മും​ബൈ​യി​ൽ ജ​നി​ച്ച ദി​നേ​ശ്​ 20ഒാ​ളം ബെ​സ്​​റ്റ്​ സെ​ല്ല​റുകളുടെ ര​ച​യി​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​​െൻറ ‘2016 ഒ​ബാ​മാ​സ്​ അ​മേ​രി​ക്ക’ എ​ന്ന ഡോ​ക്യു​മ​െൻറ​റി ഹി​റ്റാ​യി​രു​ന്നു. ഒ​ബാ​മ​ക്കും ഹി​ല​രി ക്ലി​ൻ​റ​നു​മെ​തി​രെ ശ​ക്​​ത​മാ​യ കാ​മ്പ​യി​നാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ദി​നേ​ശി​ന്​ ശി​ക്ഷ ഇ​ള​വ്​ ന​ൽ​കി​യ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ശ​ക്​​ത​മാ​യ സം​വാ​ദ​മാ​ണ്​ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വി​വാ​ദം കൊ​ഴു​ത്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ഒ​ബാ​മ ശി​ക്ഷി​ച്ച  മ​റ്റു ചി​ല​ർ​ക്കു​കൂ​ടി  ഇ​ള​വ്​ ന​ൽ​കാ​നു​ള്ള നീ​ക്ക​വും ട്രം​പ്​ ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more