1 GBP = 103.61
breaking news

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മലപ്പുറം അഴിഞ്ഞില്ലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുള്‍ റഷീദ് (42), ഭാര്യ റസീന (43), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഫായിസ്, ആദില്‍ എന്നിവര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

അബ്ദുള്‍ റഷീദും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more