1 GBP = 103.87
breaking news

ഡിണ്ടിഗലില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു; ഒരു വയസുകാരി മരിച്ചു

ഡിണ്ടിഗലില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു; ഒരു വയസുകാരി മരിച്ചു

ഡിണ്ടിഗല്‍: പളനിയിലേക്കു പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരു വയസുകാരി മരിച്ചു. മാതാപിതാക്കള്‍ക്കും ഇവരുടെ മൂത്തമകനെയും ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍മാരും തിരുവനന്തപുരം സ്വദേശികളുമായ സായിനാഥന്‍- ആശ ദമ്പതികളുടെ മകള്‍ മാന്യ ആണ് മരിച്ചത്. സായിനാഥന്‍ (44), ആശ (39), മകന്‍ ജിഷ്ണു (14) എന്നിവരെ കോയമ്പത്തൂരിലെ കെഎംസിഎച്ച് ആശുപത്രിയിലേക്കാണ് മാറ്റിയത്.

ശനിയാഴ്ച ഉച്ചയോടെ ഡിണ്ടിഗലിനു സമീപമുള്ള കരൂരിലായിരുന്നു അപകടം. സായിനാഥന്‍ വര്‍ക്കല സ്വദേശിയും ആശ പേരൂര്‍ക്കട സ്വദേശിയുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more