1 GBP = 104.08

ഭക്തി മാർഗ്ഗത്തിൽ ദിലീപ്; ഗുരുവായൂർ ക്ഷേത്രദർശനം നടത്തി; ഇനി ശബരിമല

ഭക്തി മാർഗ്ഗത്തിൽ ദിലീപ്; ഗുരുവായൂർ ക്ഷേത്രദർശനം നടത്തി; ഇനി ശബരിമല

ജാമ്യത്തിലിറങ്ങിയതിനു ശേഷം ആദ്യമായി നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ഇന്നലെ രാവിലെ ആറരയോടെ ഉഷഃപൂജയ്ക്ക് നടയടച്ച സമയത്തു ദിലീപ് തനിച്ചാണു ദര്‍ശനത്തിന് എത്തിയത്. നട തുറന്ന സമയത്തു ദര്‍ശനം നടത്തി സോപാനത്തു കദളിക്കുലയും നെയ്യും സമര്‍പ്പിച്ചു. നേരത്തെ ആലുവയിലെ സെന്റ് ജൂഡ് പള്ളിയിലും ദിലീപ് സന്ദര്‍ശനം നടത്തിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ അടുത്ത ദിവസമായിരുന്നു ഇത്. ഇനി തുലാം ഒന്നിന് ദിലീപ് ശബരിമലയിലേക്ക് പോകും. അതിന് ശേഷമാകും സിനിമയില്‍ സജീവമാവുക.

ഈ മാസം 20 ഓടെ ദിലീപ് നായകനാവുന്ന കമ്മാരസംഭവത്തിന്റെ ലൊക്കേഷനില്‍ അദ്ദേഹം എത്തുമെന്നാണ് സൂചന. ദിലീപ് ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിരിക്കുകയാണ്. ശബരിമലയ്ക്ക് പോയി വന്നതിന് ശേഷം താടിയും എടുത്ത ശേഷമായിരിക്കും ദിലീപ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ദിലീപ് മൂന്ന് വ്യത്യസ്ഥ വേഷത്തില്‍ എത്തുന്ന കമ്മാര സംഭവത്തിന്റെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയായതാണ്. ദിലീപിനെതിരെ പ്രസ്താവനകള്‍ നടത്തിയവര്‍ പോലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത. മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ട് ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more