1 GBP = 103.68

അഞ്ചാമത് ജാമ്യഹര്‍ജിയുമായി ദിലീപ് ഇന്ന് ഹൈകോടതിയിലേക്ക്

അഞ്ചാമത് ജാമ്യഹര്‍ജിയുമായി ദിലീപ് ഇന്ന് ഹൈകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കേസില്‍ അറുപതിലേറെ ദിവസം ജയിലില്‍ കിടന്നിട്ടും പുതിയ തെളിവുകളൊന്നും അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നത്.

എന്നാല്‍ നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു നാലാമത് ജാമ്യഹര്‍ജി പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം. സര്‍ക്കാറിനോട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് കാവ്യയുടെ ജാമ്യഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more