ദിലീപ് നല്ല അഭിനേതാവാണ്, കാവ്യയെ നേരത്തെ കെട്ടാമായിരുന്നു- പി.സി. ജോര്‍ജ്ജ്


ദിലീപ് നല്ല അഭിനേതാവാണ്, കാവ്യയെ നേരത്തെ കെട്ടാമായിരുന്നു- പി.സി. ജോര്‍ജ്ജ്

ദിലീപ് -കാവ്യാ മാധവന്‍ കല്യാണം നേരത്തെയാകാമായിരുന്നുവെന്ന് പി.സി. ജോര്‍ജ്ജ്. ആദ്യമേ ഇരുവരും കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലൊയിരുന്നുവെന്നും പി.സി. പറഞ്ഞു.

കല്യാണത്തിന് വിളിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം പോകാന്‍ സാധിച്ചിരുന്നില്ല. കാവ്യയേയും ദിലീപിനേയും എനിക്ക് ഏറെ ഇഷ്ടമാണ്. ദീലീപ് നിസ്സാരക്കാരനല്ല, എന്തൊരു അഭിനേതാവാണ്. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ കാവ്യയും മികച്ച നടിയാണെന്നും പി.സി. പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ഇരുവരേയും കുറിച്ച് അഭിപ്രായം പറഞ്ഞത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പി.സി. ജോര്‍ജ്ജ്. ജോര്‍ജ്ജിന്റെ അഞ്ചാമത്തെ സിനിമയാണ് ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 214
Latest Updates