1 GBP = 103.12

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്യുകയും ചെയ്തു.
പിന്നീടാണ് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റിലായത്.

അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകിരിച്ചു.
അതീവ രഹസ്യമായാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ദിലീപിനെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ അതീവനാടകീയമായി രംഗം അറസ്റ്റിലേക്ക് നീങ്ങി.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. പിന്നീട് മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂര’ ത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. നടിയെ പ്രതി പള്‍സര്‍ സുനി വാഹനത്തില്‍വച്ച് ശാരീരികമായി അപമാനിക്കുന്നതെന്നു കരുതുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലായിരുന്നു പോലീസ്.

ദിലീപിന് പിന്നാലെ നാദിര്‍ഷയും അപ്പുണ്ണിയും പോലീസ് കസ്റ്റഡിയില്‍; ഗൂഡാലോചന നടന്നത് കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more