1 GBP = 103.58
breaking news

ദിലീപ് ഹാജരായി, പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

ദിലീപ് ഹാജരായി, പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കെ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. അതേസമയം വിചാരണയ്‌ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്‌ക്കായി വനിതാ ജഡ്‌ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പൾസർ സുനിയെയും വിജേഷിനെയും പൊലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയിൽ നിന്ന് പിടികൂടുകയായിരുന്നു. നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നൽകിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടർന്നാണ് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത്.

എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാൻ കാരണം യുവനടിയാണെന്നതിനാൽ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്ളീലദൃശ്യം പകർത്താൻ സുനിക്ക് ക്വട്ടേഷൻ നൽകിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടർന്നാണ് അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികൾ ദൃശ്യം പകർത്തിയ മൊബൈലും മെമ്മറികാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

 പ്രതികൾ
1. വേങ്ങൂർ എലമ്പക്കാമ്പള്ളി നെടുവേലിക്കുടിയിൽ പൾസർ സുനി
2. കൊരട്ടി തിരുമുടിക്കുന്ന് പൗവ്വത്തുശ്ശേരിയിൽ മാർട്ടിൻ ആന്റണി
3. തമ്മനം മണപ്പാട്ടിപറമ്പിൽ മണികണ്ഠൻ
4. കതിരൂർ മംഗലശേരി വി.പി. വിജേഷ്
5. ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പിൽ വടിവാൾ സലിം എന്ന സലിം
6. തിരുവല്ല പെരിങ്ങറ പഴയ നിലത്തിൽ പ്രദീപ്
7. കണ്ണൂർ ഇരിട്ടി പൂപ്പള്ളിയിൽ ചാർലി തോമസ്
8. ചലച്ചിത്ര നടനും ആലുവ സ്വദേശിയുമായ നടൻ ദിലീപ്
9. പത്തനംതിട്ട കോഴഞ്ചേരി സ്നേഹ ഭവനിൽ മേസ്തിരി സനിൽ എന്ന സനിൽകുമാർ
10. കാക്കനാട് ചെമ്പുമുക്ക് കുന്നത്തു വീട്ടിൽ വിഷ്‌ണു
11. ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ അഡ്വ. പ്രദീഷ് ചാക്കോ
12. എറണാകുളം ബ്രോഡ്‌വേയിൽ പാതപ്ളാക്കൽ അഡ്വ. രാജു ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more