1 GBP =
breaking news

ദിലീപിന്റെ സി.ബി.ഐ അന്വേഷണ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

ദിലീപിന്റെ സി.ബി.ഐ അന്വേഷണ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍.

dileep, police, cinimadileep, police, cinimaകേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സി.ബി.ഐയോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ അതു പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും അതിനായി സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more