1 GBP = 103.95
breaking news

ദിലീപ് ജയിലിന് പുറത്തേക്ക്, ആവേശ വരവേല്പ് നല്‍കി ആരാധകര്‍; വിധി പകര്‍പ്പിന്റെ പൂര്‍ണ്ണ രൂപം കാണാം

ദിലീപ് ജയിലിന് പുറത്തേക്ക്, ആവേശ വരവേല്പ് നല്‍കി ആരാധകര്‍; വിധി പകര്‍പ്പിന്റെ പൂര്‍ണ്ണ രൂപം കാണാം

കൊച്ചി: ജയിലില്‍ നിന്ന് ദിലീപ് പുറത്തേക്ക്ആ, ലുവ സബ് ജയില്‍ പരിസരം മുഴുവന്‍ ചാനല്‍ കാമറാന്മാരും ഫോട്ടോഗ്രാഫര്‍മാരും. പിന്നെ ആരാധകരും ജനക്കൂട്ടവും. കൂടെ വന്‍ പൊലീസ് സന്നാഹവും. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപ് പുറത്തിറങ്ങുന്നത് കാണാനെത്തിയവരെ കൊണ്ട് കോടതി പരിസരം തിങ്ങി നിറഞ്ഞിരുന്നു.. ഉച്ചയ്ക്ക് 1.45ഓടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്,? പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ കെട്ടിവയ്ക്കണം,? അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്‌പോള്‍ ഹാജരാവണം,? ഒരു ലക്ഷം രൂപയും തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം, മാദ്ധ്യമങ്ങള്‍ വഴി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോയുള്ള ശ്രമം നടത്തരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷകന്റെ ഇടപെടല്‍ കൊണ്ട് തന്നെ വൈകിട്ട് 4.45ഓടെ വിധിപ്പകര്‍പ്പ് ഹൈക്കോടതിയില്‍ നിന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജാമ്യാക്കാരേയും ജാമ്യാത്തുകയുമെല്ലാം നേരത്തെ തയ്യാറാക്കിയിരുന്നു.
അഞ്ചു മണിയോടെ ജയിലില്‍ എത്തിയ അഭിഭാഷക സംഘം ജാമ്യ ഉത്തരവും ദിലീപിനെ മോചിപ്പിക്കാനുള്ള ഉത്തരവും ജയില്‍ സൂപ്രണ്ടിന് കൈമാറി. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 5.20ന് ദിലീപ് പുറത്തേക്ക്. കൂടെ സഹോദരന്‍ അനൂപും അഭിഭാഷകനും. ദിലീപിന്റെ മുഖത്ത് പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു. എന്നാല്‍, അമിതാഹ്‌ളാദമില്ലായിരുന്നു. ദിലീപ് പുറത്തെത്തിയതോടെ ആരാധകരുടെ ആവേശം കൊടുമുടി കയറി. ദിലീപേട്ടന്‍ കീ ജയ് എന്നും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. അപ്പോഴും സംയമനം പാലിച്ചു ദിലീപ് . ആരാധകര്‍ക്കു നേരെ കൈ ചെറുതായൊന്ന് വീശിക്കാണിച്ചതല്ലാതെ താരത്തിന്റെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണമൊന്നുമുണ്ടായില്ല. മാദ്ധ്യമങ്ങള്‍ വളഞ്ഞെങ്കിലും അവയില്‍ നിന്നൊക്കെ ഒഴിഞ്ഞ് ദിലീപ് കാറില്‍ കയറി. പിന്നെ, പറവൂര്‍ക്കവലയിലെ കുടുംബവീട്ടിലേക്ക്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് വീട്ടിലെത്തുന്നത്. കഴിഞ്ഞ മാസം അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ദിലീപ് വീട്ടിലെത്തിയിരുന്നു.

ജൂലായ് 10നാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. വ്യക്തി വൈരാഗ്യം മൂലം നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ കൊടുത്തുവെന്നായിരുന്നു കേസ്. 2013ല്‍ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷന്‍ കൊടുത്തതെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിന് ആസ്പപദമായ സംഭവം നടന്നത്. തന്നെ ആക്രമിച്ച പള്‍സര്‍ സുനിയെ നടി തിരിച്ചറിയുകയും കേസുമായി മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട്, പള്‍സര്‍ സുനി തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാട്ടി ദിലീപ് പരാതി നല്‍കി. ഇത് വാസ്തവ വിരുദ്ധമാണെന്ന് കണ്ടതോടെയാണ് ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. സിനിമാലോകത്തെ മൊത്തം പിടിച്ചുലച്ചതായിരുന്നു ദിലീപിന്റെ അറസ്റ്റ്.
വിധി പകര്‍പ്പിന്റെ പൂര്‍ണ്ണ രൂപം


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more