1 GBP =
breaking news

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ളബിലാണ് നടനെ ചോദ്യം ചെയ്യുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപിനൊപ്പം മാനേജരായ അപ്പുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്.
കുറ്റപത്രം അവസാന ഘട്ടത്തിലാണെങ്കിലും ഇനിയും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ചില സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം വിവരം ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെയുള്ള ഉത്തരം ദിലീപിൽ നിന്നും തന്നെ തേടുന്നതിനായാണ് നടനെ വിളിച്ചു വരുത്തിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more