1 GBP = 103.82
breaking news

ദിലീപ് കെ.ബി. ഗണേഷ്കുമാറുമായി കൂടിക്കാ​ഴ്​ച നടത്തി

ദിലീപ് കെ.ബി. ഗണേഷ്കുമാറുമായി കൂടിക്കാ​ഴ്​ച നടത്തി

പത്തനാപുരം: നടന്‍ ദിലീപ്, കെ.ബി. ഗണേഷ്കുമാർ എം.എൽ.എയെ കാണാനായി പത്തനാപുരത്ത്​ എത്തി. രാത്രി എ​േട്ടാടെയാണ്​ ഗണേഷ്കുമാറി​​െൻറ വസതിയിൽ ദിലീപെത്തിയത്. ഗണേഷ്കുമാറുമായി അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു. ഗണേഷ് കുമാറി​​െൻറ ഭാര്യ ബിന്ദു മേനോനും പത്തനാപുരത്തെ വസതിയിലുണ്ടായിരുന്നു. ചര്‍ച്ചക്ക്​ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ദിലീപ് തയാറായില്ല.

നിയമസഭ തെരഞ്ഞെടുപ്പി​​െൻറ പ്രചാരണത്തിനുവേണ്ടിയാണ് ദിലീപ് മുമ്പ്​ ഇവിടെയെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കൂടിക്കാഴ്ചക്ക്​ പിന്നിലെന്നും സൂചനയുണ്ട്. ആലുവ സബ് ജയിലിലെത്തി ഗണേഷ്കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയെപ്പറ്റി എം.എല്‍.എയും പ്രതികരിക്കാന്‍ തയാറായില്ല. കൂടിക്കാഴ്ചക്ക്​ ശേഷം ഇരുവരും ആർ. ബാലകൃഷ്​ണപിള്ളയെ കാണാന്‍ കൊട്ടാരക്കര കീഴൂട്ട് വീട്ടിലേക്കുപോയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more