1 GBP = 103.89
breaking news

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് കോടതിയില്‍ വിശദമായ വാദം കേള്‍ക്കും. ആലുവ കോടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 28ന് തുടങ്ങാനിരിക്കെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും വേണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് പൊലീസ് നിലപാട്.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ച് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more