1 GBP = 103.21

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടുണ്ട്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉൾപ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നൽകിയത്. ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാൾ പിന്മാറി. അതിനു പിന്നിൽ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രവർത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്‌ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ദിലീപ് 85 ദിവസം ജയിലിൽ കഴിയുകയും ചെയ്തു,​

കുറ്റപത്രത്തിലെ പ്രതികൾ
1 പൾസർ സുനി
2 മാർട്ടിൻ ആന്റണി
3 മണികണ്ഠൻ
4 വിജീഷ്
5 വടിവാൾ സലിം
6 പ്രദീപ്
7 ചാർളി തോമസ്
8 ദിലീപ്
9 മേസ്‌തിരി സനൽ
10 വിഷ്‌ണു അരവിന്ദ്
11 അഡ്വ. പ്രതീഷ് ചാക്കോ
12 അഡ്വ. രാജു ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more