1 GBP = 104.04

ദിലീപിനെ കാണാന്‍ ‘ചങ്ക്‌സ്’ വീട്ടിലെത്തി! കണ്‍കുളിര്‍ക്കെ അവര്‍ കണ്ടു!

ദിലീപിനെ കാണാന്‍ ‘ചങ്ക്‌സ്’ വീട്ടിലെത്തി!  കണ്‍കുളിര്‍ക്കെ അവര്‍ കണ്ടു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനു വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

ആരാധകര്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും ചിലര്‍ ദിലീപിനെ സ്വീകരിക്കാന്‍ ആലുവ സബ്ജയിലിനു മുന്നില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖരും എത്തിത്തുടങ്ങി.

ഏറെ നാളായി ദിലീപിനെ കാണാന്‍ കൊതിച്ചിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുകൂടിയിരിക്കുകയാണ്. സുഹൃത്തായ നാദിര്‍ഷ, നടന്‍ സിദ്ധീക്ക്, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരുള്‍പ്പടെ സിനിമയിലെ പല പ്രമുഖ താരങ്ങളും ദിലീപിന്റെ വീട് സന്ദര്‍ശിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന ചങ്ക്‌സ് എന്നാണിവരെ ദിലീപ് ഓണ്‍ലൈന്‍ വിശേഷിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more