1 GBP =
breaking news

ദിലീപിന്റെ കേസിന് പിന്നില്‍ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെന്ന് വെളിപ്പെടുത്തൽ

ദിലീപിന്റെ കേസിന് പിന്നില്‍ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെന്ന് വെളിപ്പെടുത്തൽ

കൊച്ചി  : നടിക്കെതിരായ ആക്രമണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മാര്‍ട്ടിന്‍. ദിലീപിനെ നശിപ്പിക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശ്രീകുമാര്‍ മേനോനും ലാലും, രമ്യ നമ്പീശനും മഞ്ജു വാര്യരുമാണെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഉന്നത ബന്ധമുള്ളവരാണ് കേസിന് പിന്നിലെന്നും മുന്‍ റൂറല്‍ എസ്.പി. എ.വി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും മാര്‍ട്ടിന്‍ പറയുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇതുവരെ സത്യം പറയാതിരുന്നതെന്നും യഥാര്‍ത്ഥ സത്യം തുറന്ന് പറഞ്ഞാല്‍ തന്നെ കൊല്ലുമെന്നും പറഞ്ഞ മാർട്ടിൻ,  തന്റെ മരണമൊഴി എന്ന്  പറഞ്ഞു കൊണ്ട് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more